നിശബ്ദ പ്രചാരണ സമയത്ത് മാധ്യമങ്ങളിലൂടെ സംസാരിക്കുകയും വോട്ടർമാരെ സ്വാധീനിക്കാനും ശ്രമിച്ചതിന് കേസ യു ഡി എഫ് സ്ഥാനാർഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിർദേശം നൽകി ജില്ലാ കലക്ടർ. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ട o ലംഘിച്ചെന്നും കലക്ടർ പറഞ്ഞു. അതേസമയം, അടൂരിൽ യുഡിഎഫിന്റെ വാദം പൊളിയുന്നു. യു ഡി എഫ് സ്ഥാനാർത്ഥി ശാന്തകുമാർ കൊലപാതക കേസിൽ പ്രതിയായിട്ടില്ലെന്ന വാദമാണ് പൊളിയുന്നത്. ശാന്തകുമാറിനെതിരെ പൊലീസെടുത്ത എഫ് ഐ ആർ കോപ്പി പുറത്തുവന്നു.ALSO READ: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസ്: നിർണായക നീക്കവുമായി അന്വേഷണ സംഘം; അതിജീവിതയുടെ വൈദ്യ പരിശോധന പൂർത്തിയായികേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശാന്തകുമാറായിരുന്നു ഒന്നാം പ്രതി. ശാന്തകുമാറിനെ കോടതി വെറുതെ വിട്ടത് യുഡിഎഫ് ഭരണ കാലത്തെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചതുമൂലമെന്ന് എൽ ഡി എഫ് പറഞ്ഞു.ALSO READ: ചിക്ക് മംഗ്ലൂരിലേക്ക് യാത്ര പോയ കടമ്പഴിപ്പുറം സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായിThe post നിശബ്ദ പ്രചാരണ സമയത്ത് പെരുമാറ്റ ചട്ടം ലംഘനം; അടൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസെടുക്കാൻ നിർദേശം appeared first on Kairali News | Kairali News Live.