ചായ കുടിക്കുന്നത് പശുവിനെ കൊല്ലുന്നവര്‍ ഹിന്ദുക്കള്‍ അങ്ങനെയാകരുത്; സാധ്വി ശ്രദ്ധ ഗോപാല്‍

Wait 5 sec.

ന്യൂഡല്‍ഹി| ചായകുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവരാണെന്ന വിവാദ പ്രസ്താവനയുമായി മതപ്രഭാഷകയായ ദീദി എന്നറിയപ്പെടുന്ന സാധ്വി ശ്രദ്ധ ഗോപാല്‍. ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവരാണെന്നും ചായ കുടിക്കുന്നത് ഗോഹത്യക്ക് തുല്യമാണെന്നും ഹിന്ദുക്കളാരും ചായ കുടിക്കരുതെന്നും ഇവര്‍ അനുയായികളോട് ആഹ്വാനം ചെയ്തു. വ്യാസ് പീഠില്‍ ഭക്തരോട് സംസാരിക്കുന്നതിനിടെയായിരുന്നു സാധ്വി ശ്രദ്ധയുടെ വിവാദ പ്രസ്താവന.ചായ കുടിക്കാതെ തന്നെ നമ്മുടെ പൂര്‍വികര്‍ ആരോഗ്യത്തോടെ ജീവിച്ചിരുന്നെന്നും ഇന്നത്തെ ആളുകളേക്കാള്‍ ഇരട്ടി ജോലി ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.’ചായ കുടിക്കാത്ത കാലത്ത് നമ്മുടെ പൂര്‍വികര്‍ ജീവിച്ചില്ലേ, ചായ കുടിക്കാതിരുന്നിട്ട് അവര്‍ മരിച്ചു പോയില്ലല്ലോ. ചായയും കാപ്പിയും കുടിക്കുന്നവര്‍ അത് അവസാനിപ്പിക്കണം. ചിലപ്പോള്‍ തല വേദനയും തല പൊട്ടിപ്പോകുന്നത് പോലെയുമെല്ലാം തോന്നിയേക്കാം. എങ്കിലും അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം’ -സ്വാധി പറയുന്നു.