നിതിൻ രാജിന്റെ മരണം: അധ്യാപകർക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് കെ രാധാകൃഷ്ണൻ എം പി

Wait 5 sec.

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമ (SC/ST Prevention of Atrocities Act) പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എം പി. നിതിൻ രാജിന്റെ നിറത്തെയും ജാതിയെയും കളിയാക്കുകയും ബോഡി ഷെയ്മിംഗിന് വിധേയമാക്കുകയും ചെയ്തതായി കുടുംബം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് മുറിയിൽ വെച്ച് കുട്ടിയെ പരസ്യമായി അധിക്ഷേപിച്ചെന്നും കുടുംബം പറയുന്നുണ്ട്. പഠിക്കാൻ അവകാശമില്ലെന്ന് പറഞ്ഞ് അധ്യാപകർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കെ. രാധാകൃഷ്ണൻ എം പി ഈ സാഹചര്യത്തിൽ ആരോപണ വിധേയർക്കെതിരെ എസ്.സി/എസ്.ടി നിയമത്തിലെ കർശനമായ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കോളേജിലെ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ഭാഗത്തുനിന്നുണ്ടായ വിവേചനങ്ങളെക്കുറിച്ച് വിശദമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ALSO READ: നിതിൻ രാജിനെതിരായ ജാതീയ പീഡനം കേരളത്തിന് അപമാനം, സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം: ഡിവൈഎഫ്ഐജാതീയമായ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. ഉത്തരേന്ത്യൻ മാതൃകയിലുള്ള ഇത്തരം ജാതിവിവേചനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം കേരളത്തിൽ ഉയരേണ്ടതുണ്ട്. കുറ്റാരോപിതരെ സസ്‌പെൻഡ് ചെയ്തത് സ്വാഗതാർഹമാണെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യ സർവകലാശാല കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കെ രാധാകൃഷ്ണൻ എം പി ആവശ്യപ്പെട്ടു.The post നിതിൻ രാജിന്റെ മരണം: അധ്യാപകർക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് കെ രാധാകൃഷ്ണൻ എം പി appeared first on Kairali News | Kairali News Live.