വാങ്കഡെയിൽ റൺമഴ! ബെംഗളുരുവിനെതിരെ മുംബൈയ്ക്ക് 241 റൺസ് വിജയലക്‌ഷ്യം

Wait 5 sec.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ ജയിക്കാൻ മുംബൈ ഇന്ത്യൻസിന് 241 റൺസ് വേണം. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് മുന്നിൽ ബെംഗളുരു 240/4 എന്ന വമ്പൻ സ്കോർ ആണ് ഉയർത്തിയത്. ഓപ്പണർമാരായ ഫിൽ സാൾട് (36 പന്തിൽ 78) വിരാട് കോഹ്ലി (38 പന്തിൽ 50) എന്നിവർ മികച്ച തുടക്കം നൽകിയപ്പോൾ അവസാന ഓവറുകളിൽ വെറും 20 പന്തിൽ 53 റൺസ് നേടിയ നായകൻ രജത് പട്ടീദാറും 16 പന്തിൽ പുറത്താകാതെ 34 റൺസ് നേടിയ ടിം ഡേവിഡൂം ടീമിന്റെ സ്കോർ 250 നടുത്ത് എത്തിച്ചു. മുംബൈ ബൗളർമാരിൽ ഹാർദിക് പാണ്ഡ്യ, ട്രെൻ്റ് ബോൾട്ട്, മിച്ചൽ സാൻ്റ്നർ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി എങ്കിലും ആർസിബിയുടെ റൺറേറ്റ് പിടിച്ചുകെട്ടാൻ സാധിച്ചില്ല.Also Read: പുതിയ വിവാദം! സോഷ്യൽ മീഡിയയിൽ വൈറലായി ചാഹലിന്റെ വീഡിയോമറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് രോഹിത് ശർമ്മയും (6 പന്തിൽ 13) റയാൻ റിക്കൽടനും (13 പന്തിൽ 29) മികച്ച തുടക്കമാണ് നൽകിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ വെറും 3.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് നേടി.The post വാങ്കഡെയിൽ റൺമഴ! ബെംഗളുരുവിനെതിരെ മുംബൈയ്ക്ക് 241 റൺസ് വിജയലക്‌ഷ്യം appeared first on Kairali News | Kairali News Live.