മനാമ: രണ്ട് വ്യത്യസ്ത മോഷണക്കേസുകളിലായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏകദേശം പത്ത് ലക്ഷം ബഹ്റൈന്‍ ദിനാര്‍ വിലമതിക്കുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്.ആദ്യത്തെ കേസില്‍, 8,00,000 ദിനാര്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഏഴ് പേരെയാണ് പിടികൂടിയത്. രണ്ടാമത്തെ കേസില്‍ ഏകദേശം 2,00,000 ദിനാറിന്റെ മോഷണം നടത്തിയ രണ്ട് പേരും അറസ്റ്റിലായി. The post ബഹ്റൈനില് 10 ലക്ഷം ദിനാറിന്റെ സാധനങ്ങള് മോഷ്ടിച്ച 9 പേര് പിടിയില് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.