കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കണ്ണൂർ എ സി പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക.തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ ആർ എൽ നിതിൻ രാജ് ഇക്ക‍ഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അതേസമയം നിതിൻ രാജിന്റെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉയർത്തുന്നത്. കുട്ടി അധ്യാപകരിൽ നിന്ന് കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നതായി കുടുംബം പറഞ്ഞു. ഇത് സംബന്ധിച്ച നിതിന്റെ ഫോൺ സംഭാഷണവും നേരത്തെ പുറത്തുവന്നിരുന്നു.ALSO READ: നിതിൻ രാജിന്റെ മരണം: വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം, കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ല: എം വി ഗോവിന്ദൻ മാസ്റ്റർഅതേസമയം മരണത്തിൽ വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കുടുംബാംഗങ്ങളും നാട്ടുകാരും നിരവധി പ്രശ്നങ്ങൾ നേരിട്ട് അറിയിച്ചുവെന്നും വിശദമായ പരിശോധന നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന് കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.The post നിതിൻ രാജ് ജീവനൊടുക്കിയ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു appeared first on Kairali News | Kairali News Live.