തിരുവനന്തപുരം വർക്കലയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി ആക്രമണം നടത്തിയ സംഘത്തിലെ മൂന്നുപേർ പൊലീസിന്റെ പിടിയിൽ. കാറിൽ ഉണ്ടായിരുന്നവരെ മർദിക്കുകയും വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയും ചെയ്ത 6 അംഗം സംഘത്തിലെ മൂന്നു പേരെയാണ് വർക്കല പൊലീസ് പിടികൂടിയത്. നടയറ സ്വദേശി വൈശാഖ്, വടശ്ശേരി കോണം സ്വദേശികളായ അമീർ ഖാൻ, ഹിലാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ALSO READ: നിതിൻ രാജിനെതിരായ ജാതീയ പീഡനം കേരളത്തിന് അപമാനം, സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം: ഡിവൈഎഫ്ഐഈ മാസം പതിനൊന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നാലെ ആക്രമണത്തിനിരയായ കുടുംബം പൊലീസിൽ പരാതി നൽകി. വർക്കല എസ് എച്ച് ഒയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.Police in Varkala arrested three accused involved in attacking a family and robbing cash after intercepting their car. Investigation is ongoing.The post വർക്കലയിൽ കാർ തടഞ്ഞുനിർത്തി കുടുംബത്തെ മർദിച്ച് പണം തട്ടിയ കേസ്; മൂന്നുപേർ പിടിയിൽ appeared first on Kairali News | Kairali News Live.