കാലിടറില്ല! സമൂഹ മാധ്യമങ്ങളിൽ വൈറലായി മാധ്യമത്തിനുള്ള കെടി ജലീലിന്റെ മറുപടി

Wait 5 sec.

തനിക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മാധ്യമം പത്രം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനു അതെ പോസ്റ്റിനു താഴെ ചുട്ട മറുപടി നൽകി ഇടതുപക്ഷത്തിന്റെ തവനൂരിലെ സ്ഥാനാർത്ഥി കെടി ജലീൽ എംഎൽഎ. തവനൂരിൽ നിലവിലെ എംഎൽഎയായ കെടി ജലീലിനു കാലിടറുമോ എന്ന ആമുഖത്തോടെയുള്ള പോസ്റ്റാണ് ജലീലിന്റെ മറുപടിയുടെ വൈറലായത്.“കാലിടറില്ല. പതിനായിരത്തോളം വോട്ടുകൾക്ക് ജയിക്കും. എൻ്റെ തോൽവി “മാധ്യമം” ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ നടക്കില്ല. തവനൂരും ഞാനും തമ്മിലുള്ള ആത്മബന്ധം അത്രകണ്ട് ഗാഢമാണ്. 2021-ൽ നിങ്ങളെല്ലാം കൂടി എഴുന്നള്ളിച്ച് കൊണ്ടുവന്ന “ചാരിറ്റി മാഫിയാ തലവൻ്റെ” ഗതി എന്തായി? മെയ് 4-ന് രാവിലെ 8 മണിവരെ നിങ്ങൾക്ക് എന്നെ തോൽപ്പിക്കാം. അന്നേ ദിവസം ഉച്ചയോടെ എൻ്റെ അഞ്ചാമത്തെ വിജയത്തിൻ്റെ ചിത്രവും വാർത്തയും വിറക്കുന്ന കൈകളോടെ അഞ്ചാം തിയ്യതിയിലെ മാധ്യമത്തിലേക്കായി നിങ്ങൾക്ക് നിരത്തേണ്ടി വരും. പടച്ച റബ്ബ് സാക്ഷി,” എന്നായിരുന്നു ജല്ലേലിന്റെ കമന്റ്.2011 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജലീലിന് വൻ ജനപിന്തുണയാണ് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്. ഇതിൽ പ്രകോപിതരായാണ് മാധ്യമം ഇത്തരം ഒരു പോസ്റ്റ് ഇട്ടതു. നേരത്തെയും വലതു വർഗ്ഗീയശക്തികൾ ജലീലിനെതിരെ നീക്കങ്ങൾ നടത്തിയിട്ട് ഉണ്ടെങ്കിലും അതൊന്നും വിലപ്പോയിട്ടില്ല.The post കാലിടറില്ല! സമൂഹ മാധ്യമങ്ങളിൽ വൈറലായി മാധ്യമത്തിനുള്ള കെടി ജലീലിന്റെ മറുപടി appeared first on Kairali News | Kairali News Live.