90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തും; യുഡിഎഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണം: എംവി ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ . യുഡിഎഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. പോളിങ് വർധിക്കാൻ കാരണം ഭരണവിരുദ്ധ തരംഗമല്ലെന്നും ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർപറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകകായിരുന്നു എംവി ഗോവിന്ദൻ മാസ്റ്റർ.സർക്കാറിൻ്റെ പ്രവർത്തനങ്ങൾ മതിപ്പോടെയാണ് ജനങ്ങൾ വീക്ഷിച്ചത്. ഭരണത്തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫ് സാങ്കൽപ്പിക മുഖ്യമന്ത്രിയെ നിയോഗിച്ചുകഴിഞ്ഞു. യുഡിഎഫും ബിജെപിയും പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പാണ് നടന്നത്. പണം, കിറ്റ്, സാരി എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഉത്തരേന്ത്യയില്‍ കാണാന്‍ കഴിയുന്നതിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ നടന്നുവെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർപറഞ്ഞു. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവ വിരുദ്ധമായ കാര്യമാണെന്ന് അദേഹം പറഞ്ഞു.എല്‍ഡിഎഫ് മൂന്നാം ടേമിലേക്ക് കടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദേഹം പറഞ്ഞു. വിഡി സതീശന്‍ വനവാസത്തിനൊന്നും പോകാന്‍ പാടില്ല. ജനങ്ങള്‍ പറഞ്ഞതെല്ലാം ക്ഷമിച്ചോളും. കേരളത്തില്‍ യുഡിഎഫിന്റെ നേതാവായിട്ട് പ്രവര്‍ത്തിക്കണമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ ആവശ്യപ്പെട്ടു.The post 90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തും; യുഡിഎഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണം: എംവി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha.