വിടപറഞ്ഞ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച അതുല്യയായ സംഗീതജ്ഞയായിരുന്നു ആശാ ഭോസ്‌ലെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന അപൂർവ്വ ബഹുമതിക്ക് ഉടമയായ അവർ ലോക സംഗീതരംഗത്തെ തന്നെ അസാമാന്യ പ്രതിഭയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഏട്ട് പതിറ്റാണ്ടിലധികമായി 20 ലേറെ ഭാഷകളിൽ പാടിയ ആശ ഭോസ്‌ലെയുടെ സ്വരശുദ്ധിയും ഉച്ചാരണ ഭംഗിയും ആലാപന തെളിമയും ഏവരുടെയും മനസിൽ തങ്ങിനിൽക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭജൻ പാടുന്ന അതേ അർപ്പണബോധത്തോടെ പോപ്പും ഖവ്വാലിയും നാടോടി സംഗീതവും അവർ ആലപിച്ചുവെന്നും ഓൽമിച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യൻ യുവതലമുറയെ സംഗീതം കൊണ്ട് ഭ്രമിപ്പിക്കാൻ അവർക്കായെന്നും മുഖ്യമന്ത്രി പറഞ്ഞു.ALSO READ: നൂറ് രൂപയിൽ തുടങ്ങിയ സംഗീത യാത്ര; ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും വിസ്മയമായ ആശാ ഭോസ്‌ലെജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളോട് പൊരുതിയും വ്യക്തി ജീവിതത്തിലെ തിരിച്ചടികളിൽ തളരാതെയുമാണ് ആശാ ഭോസ്‌ലെ സംഗീത ലോകത്തെ ശ്രദ്ധേയവ്യക്തിത്വമായത്. ഇന്ത്യ കണ്ട പ്രമുഖരായ സംഗീതജ്ഞരോടൊപ്പം പ്രവർത്തിക്കാൻ അവർക്ക് അവസരം ലഭിച്ചു. മലയാളത്തിന് വേണ്ടി ഒരേ ഒരു ഗാനമേ പാടിയിട്ടുള്ളുവെങ്കിലും ആശാജിയുടെ അന്യഭാഷാഗാനങ്ങളെ നെഞ്ചേറ്റിയവരാണ് മലയാളികളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.The post ലോക സംഗീതരംഗത്തെ അസാമാന്യ പ്രതിഭ, അതുല്യയായ സംഗീതജ്ഞ: ആശാ ഭോസ്‌ലെയെ അനുസ്മരിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.