മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (BCCI) തെരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയം കൈവരിച്ച ബോബ് താക്കറെ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം (BMBF) ഭാരവാഹികൾ ആദരിച്ചു. ബി.എം.ബി.എഫിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം, മികച്ച ഭൂരിപക്ഷത്തോടെയാണ് ചേംബർ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭരണസമിതി അംഗത്വത്തിന് പുറമെ ചേംബറിലെ നിർണ്ണായകമായ എക്സിക്യൂട്ടീവ് പദവി കൂടി അദ്ദേഹം കരസ്ഥമാക്കി.ബഹ്‌റൈൻ ചേംബറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വംശജനായ ഒരു ബഹ്‌റൈൻ പൗരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ഭരണസമിതിയിലെത്തുന്നത് എന്ന സവിശേഷതയും ഈ വിജയത്തിനുണ്ട്.വിജയാഹ്ലാദത്തിന്റെ ഭാഗമായി ബി.എം.ബി.എഫ് ഭാരവാഹികൾ ബോബ് താക്കറുടെ വസതി സന്ദർശിച്ച് ഹാരാർപ്പണം നടത്തി. തന്നെ വിജയിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം നന്ദിയോടെ അനുസ്മരിച്ചു. ബഹ്‌റൈൻ എന്ന രാജ്യം നൽകുന്ന നന്മകൾക്കും സ്വാതന്ത്ര്യത്തിനും അദ്ദേഹം ബഹ്‌റൈൻ രാജാവിനും കിരീടാവകാശിക്കും ഭരണകൂടത്തിനും ചേംബറിനും ആദരവ് അർപ്പിച്ചു.ബി.എം.ബി.എഫ് ഭാരവാഹികളായ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, റിയാസ് ബാങ്കോക്ക്, മജീദ് തണൽ, നിസാർ ഗോൾഡ് സിറ്റി, കണ്ണൻ, ജോജിൻ ജോർജ് മാത്യു, സെമീർ പൊട്ടാചോല, നാസർ ടെക്സിം, റാഷിദ് കണ്ണങ്കോട്ട്, കാസിം പാടത്തകായിൽ, സലീം നമ്പ്ര, സൈനൽ ഫ്രീഡം, നൗശാദ് പൂനൂർ, അഷ്റഫ് നരിക്കോടൻ, അസീബ്, ഉസ്മാൻ ടിപ്ടോപ്, ഡോ. ശ്രീജിത്ത്, ഫാരിസ്, ജലീൽ അബ്ദുള്ള, ആരിഫ്, ഷാഫി ബഹ്‌റൈൻ വാർത്ത, ഹുസൈൻ വയനാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വീകരണ ചടങ്ങുകൾക്ക് ദിലീപ് സി. താക്കർ നേതൃത്വം നൽകി.The post ബഹ്‌റൈൻ ചേംബർ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം: ഇന്ത്യൻ വംശജനായ ബോബ് താക്കറെ ആദരിച്ച് ബി.എം.ബി.എഫ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.