ഉംറ വിസയിൽ സൗദിയിലുള്ളവർ സൗദി വിടേണ്ട അവസാന തീയതി ഓർമ്മപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം.ദുൽഖഅദ് ഒന്ന് അഥവാ ഏപ്രിൽ 18 ശനിയാഴ്ചയാണ് ഉംറ വിസക്കാർ സൗദി വിടേണ്ടത്.ഏപ്രിൽ 13 തിങ്കൾ മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മക്കയിലെതാമസരേഖ (ഇഖാമ) ഉള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ, മക്കയിലെ വിശുദ്ധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനായി ഇലക്ട്രോണിക് പെർമിറ്റ് (തസ്‌രീഹ്) ഉള്ളവർ എന്നീ മൂന്ന് വിഭാഗക്കാർക്ക് മാത്രമാണ് മക്കയിലേക്ക് ഇന്ന് (തിങ്കളാഴ്ച) മുതൽ പ്രവേശനം അനുവദിക്കുക.The post ഉംറക്കാർക്ക് സൗദി വിടാനുള്ള അവസാന തീയതി ഓർമ്മപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം appeared first on Arabian Malayali.