ബിന്ദു വിനയകുമാറിനെതിരായ ഭീഷണി ഗൗരവതരം, ശോഭാ സുരേന്ദ്രനോട് അതൃപ്തി പ്രകടിപ്പിച്ച് ബിജെപി. വിഷയം സംസ്ഥാന കമ്മറ്റിയിൽ ചർച്ച ചെയ്യുമെന്നും ബിജെപി നേതൃത്വം. തനിയ്ക്ക് എതിരായ ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ആണ് ബിജെപി പ്രവർത്തകയായ ബിന്ദു വിനയകുമാറിനെ ഫോണിൽ വിളിച്ച് ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയത്.ശോഭാ സുരേന്ദ്രൻ ബിജെപിയിലെ ഗുണ്ടാ നേതാവാണെന്നും ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവുമായി ബിന്ദു വിനയകുമാർ രംഗത്തു വന്നിരുന്നു. ശോഭാ സുരേന്ദ്രന് എതിരെ പരാതി ഉന്നയിച്ചതിന് ബിന്ദു വിനയകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.കഴിഞ്ഞ മുപ്പത് വർഷമായി എന്റെ പണവും സമയവുമെല്ലാം ഞാൻ ഈ പാർട്ടിയ്ക്ക് വേണ്ടി മാറ്റി വച്ചു, എന്നാൽ ആരോപണം ഉന്നയിച്ചു എന്ന ഒറ്റക്കാരണം മുൻനിർത്തി അവരെന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. പരാതി നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തിന്റെ വാദമെന്ന് ബിന്ദു വിനയകുമാർ കൈരളി ന്യൂസിനോട് പറഞ്ഞു.The post ബിന്ദു വിനയകുമാറിനെതിരായ ഭീഷണി; ബിജെപിയിൽ കല്ലുകടി ? ശോഭാ സുരേന്ദ്രനോട് അതൃപ്തി പ്രകടിപ്പിച്ച് പാർട്ടി appeared first on Kairali News | Kairali News Live.