അയ്യോ ബോംബ്.. ! വിജയ്‌യുടെ പ്രചാരണത്തിനിടെ ‘ഫ്ലവർ ബോൾ’ എറിഞ്ഞ് ആരാധകൻ, തിരിഞ്ഞോടി താരം

Wait 5 sec.

തമിഴ്നാട്ടിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂടാണ്. ഈ തെരഞ്ഞെടുപ്പിൽ വിജയ് അധ്യക്ഷനായ തമിഴ് വെട്രി കഴകം (ടി.വി.കെ) പാർട്ടിയും മത്സരരംഗത്തുണ്ട്. ഇതിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി കന്യാകുമാരിയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പ്രചാരണത്തിന്റെ ഭാഗമായി സൈക്കിൾ ചവിട്ടി നീങ്ങുകയായിരുന്ന വിജയ്‌ക്ക് നേരെ ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ‘ഫ്ലവർ ബോൾ’ എറിഞ്ഞതാണ് സംഭവത്തിന്റെ തുടക്കം.പൂക്കൾ നിറച്ച ബോൾ വിജയ്‌ക്ക് അരികിലേക്ക് വീണത് കണ്ട ഉടൻ തന്നെ അദ്ദേഹം സൈക്കിളിൽ നിന്നിറങ്ങി പരിഭ്രാന്തനായി തിരിഞ്ഞോടുകയായിരുന്നു. ബോൾ വീണപ്പോൾ ബോംബ് ആണെന്ന് കരുതിയാണോ താരം ഓടിയതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പരിഹാസം ഉയരുന്നുണ്ട്. താരം ഓടിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ താരത്തിന് ചുറ്റും വലയം തീർക്കുകയും വേഗത്തിൽ അദ്ദേഹത്തെ കാരവനിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ആരാധകർ കൂട്ടതോടെ എത്തിയതാണ് അദ്ദേഹം ഓടി മാറാൻ കാരണമായത് എന്നാണ് പാർട്ടി പ്രവർത്തകരുടെ വിശദീകരണം.ALSO READ: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്; എസ്ഐആർ മുഖ്യ വിഷയമാക്കി ഇടതുപക്ഷംവീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ട്രോളുകൾ കൊണ്ട് നിറഞ്ഞു. അപ്രതീക്ഷിത സാഹചര്യമുണ്ടായപ്പോൾ നടനിൽ നിന്നുണ്ടായ പെരുമാറ്റത്തെയാണ് ഇവിടെ പരിഹസിക്കുന്നത്. ഒരു രാഷ്ട്രീയനേതാവിന് ചേർന്നതല്ല വിജയ്‌യുടെ രീതിയെന്നാണ് വിമർശനം.The post അയ്യോ ബോംബ്.. ! വിജയ്‌യുടെ പ്രചാരണത്തിനിടെ ‘ഫ്ലവർ ബോൾ’ എറിഞ്ഞ് ആരാധകൻ, തിരിഞ്ഞോടി താരം appeared first on Kairali News | Kairali News Live.