കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ലോൺ ആപ്പിൽ നിന്നും വായ്പ എടുത്തത് വീട്ടിൽ അറിഞ്ഞുകൊണ്ടെന്ന് അച്ഛൻ രാജൻ. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് 14000 രൂപ വായ്പ എടുത്തത്. പല തവണയായി ഇത് തിരിച്ചടച്ച് വരുകയായിരുന്നു. ഇടയ്ക്ക് അടവ് മുടങ്ങിയിരുന്നു. അധ്യാപികയ്ക്ക് ലോൺ ഏജന്റുമാരുടെ ഫോൺ കോളുകൾ വന്നെന്ന് അറിയില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് കുടുംബത്തെ കോളേജ് അറിയിക്കേണ്ടതായിരുന്നല്ലോ എന്നും ഇതുവരെ അത്തരത്തിൽ ഒന്നും കോളേജിൽ നിന്നും അറിയിച്ചിട്ടില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിതിന് കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്ന് കുടുംബം ആവർത്തിക്കുന്നുണ്ട്. ഇല്ലാത്ത കഥകൾ മെനഞ്ഞ് കോളജ് അധികൃതർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും മനസാക്ഷിയുള്ള ഏതെങ്കിലും വിദ്യാർഥിയുണ്ടെങ്കിൽ എന്താണ് സംഭവിച്ചതെന്ന കാര്യം തുറന്ന് പറയണമെന്നും രാജൻ പറഞ്ഞു.ALSO READ: കുടയെടുത്തോ മഴയെത്തും, ഒപ്പം വെയിലും; സംസ്ഥാനത്ത് വേനൽ മഴയ്ക്കും കടുത്ത ചൂടിനും സാധ്യത, അറിയിപ്പുകൾ നോക്കാംഅതേസമയം ഇന്നലെ ആണ് നിഥിന്റെ സംസ്കാരം നടന്നത്. ചാതുർവർണ്യ വ്യവസ്ഥയും സവർണ്ണ ബോധവും പഠിപ്പിച്ചു നൽകേണ്ട അധ്യാപകരുടെ അടുക്കൽ നിന്നു തന്നെ ജാതി വെറിയുടെ ഇരയായി.The post ‘അമ്മയുടെ ചികിത്സയ്ക്കായി നിധിൻ ലോൺ എടുത്തിരുന്നു, അധ്യാപികയ്ക്ക് ലോൺ ഏജൻ്റുമാരുടെ കോളുകൾ വന്നെന്ന കാര്യം അറിയില്ല’; പല കാര്യങ്ങൾക്കും വിളിച്ചിരുന്ന അധ്യാപകർ എന്തുകൊണ്ടാണ് ഇക്കാര്യം പറയാത്തതെന്തെന്ന് നിതിന്റെ അച്ഛൻ appeared first on Kairali News | Kairali News Live.