ഏപ്രിൽ 13 തിങ്കളാഴ്ച ഈസ്റ്റേൺ ടൈം (ET) രാവിലെ 10 മണി മുതൽ ഇറാനിലെ എല്ലാ തുറമുഖങ്ങൾക്കും നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ കർശന നടപടിയിലൂടെ ഇറാനിലേക്കും അവിടെ നിന്നുമുള്ള എല്ലാ കപ്പൽ ഗതാഗതവും തടയും. അറേബ്യൻ ഗൾഫിലെയും ഒമാൻ ഉൾക്കടലിലെയും ഇറാനിയൻ തീരപ്രദേശങ്ങൾ ഉപയോഗിക്കുന്ന ഏതൊരു രാജ്യത്തെയും കപ്പലുകൾക്കെതിരെ വിവേചനമില്ലാതെ ഈ ഉപരോധം ബാധകമായിരിക്കുമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.എന്നിരുന്നാലും, ഇറാൻ ഇതര തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഈ ഉപരോധം ബാധിക്കില്ല. എന്നാൽ ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും സമീപം സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾ യുഎസ് നാവികസേനയുമായി കൃത്യമായ ആശയവിനിമയം നടത്തണമെന്ന് നിർദ്ദേശമുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ ഈടാക്കുന്ന ‘നിയമവിരുദ്ധമായ ടോൾ’ തടയുന്നതിനൊപ്പം, പെട്രോ ഡോളർ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ചൈനീസ് യുവാൻ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ തടയുക എന്നതും ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമാണ്.ALSO READ: എൽപിജി സിലണ്ടറിനായി നെട്ടോട്ടം; രാജ്യത്ത് ഊർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട് കേന്ദ്രംഅമേരിക്കയുടെ ഈ നീക്കത്തെ പരിഹസിച്ചുകൊണ്ട് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് പ്രതികരിച്ചു. ഉപരോധം മൂലം അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുമെന്നും നിലവിലെ നിരക്കുകൾ അമേരിക്കക്കാർക്ക് ഇനിയൊരു സ്വപ്നമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗോള എണ്ണ വിതരണത്തെ ബാധിക്കുന്ന ഈ തടസ്സം പണപ്പെരുപ്പത്തിന് കാരണമാകുമെന്ന വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.The post കപ്പൽ കടക്കില്ല ! ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക appeared first on Kairali News | Kairali News Live.