സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട വ്യാജ മാധ്യമ വാർത്തകളെ തള്ളി ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദർ. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് മണലൂർ, വടക്കാഞ്ചേരി സീറ്റുകൾ എൽ ഡി എഫിന് ലഭിക്കില്ലെന്ന് വിലയിരുത്തിയെന്നായിരുന്നു പല മാധ്യമങ്ങളും ബ്രേക്ക് ചെയ്ത വാർത്ത. എന്നാൽ ഇത്തരം വാർത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് കെ വി അബ്ദുള്‍ഖാദർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.പോളിങ്ങിന് ശേഷം സെക്രട്ടറിയറ്റ് യോഗം ചേർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ബൂത്തുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ഈ രണ്ട് സീറ്റുകളും മികച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി ജയിക്കുമെന്നും അക്കാര്യത്തിൽ തങ്ങള്‍ക്ക് ഒരു സംശയവും ഇല്ലെന്നും പറഞ്ഞു.ALSO READ: നിയമസഭാ തെരഞ്ഞെടുപ്പിലെ പി‍ഴക്കാത്ത സംഘാടനം, ‘യഥാർത്ഥ ജനാധിപത്യ ഉത്സവം’; കേരളത്തെ പ്രശംസിച്ച് ലോകരാഷ്ട്രങ്ങള്‍ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:‘ചില ചാനലുകൾ സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ് യോഗം ചേർന്ന് മണലൂർ, വടക്കാഞ്ചേരി സിറ്റുകൾ എൽ ഡി എഫിന് ലഭിക്കില്ലെന്ന് വിലയിരുത്തിയതായി വാർത്ത ബ്രേക്ക് ചെയ്യുന്നു എന്നറിഞ്ഞു.സത്യ വിരുദ്ധമായ വാർത്തയാണത്.ഒന്നാമത് സെക്രട്ടറിയറ്റ് യോഗം പോളിങ്ങിന് ശേഷം ചേർന്നിട്ടില്ല. ബൂത്തുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ഈ രണ്ടു സീറ്റുകളും മികച്ച ഭൂരിപക്ഷത്തോടെജയിക്കും.. ഒരു സംശയവും ഞങ്ങൾക്കില്ല’.The post ‘സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നിട്ടില്ല, മണലൂരും വടക്കാഞ്ചേരിയും മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്നതിൽ സംശയവുമില്ല’ appeared first on Kairali News | Kairali News Live.