ബിഹാറിൽ ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം, നിരവധിയാളുകള്‍ക്ക് പരുക്ക്

Wait 5 sec.

ബിഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാഹനവും തമ്മിൽ കൂട്ടിയിച്ച് വൻ അപകടം. 13 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കോർഹ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗെരാബാരിക്ക് സമീപമാണ് അപകടം ഉണ്ടായത്.ഇരുവാഹനങ്ങളും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ജാർഖണ്ഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നവരാണ് പിക്കപ്പ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായാണ് വിവരം. കതിഹാറിലെ കോധ ബ്ലോക്കിലെ ബസ്ഗത്ത ചൗക്കിൽ എൻഎച്ച് 31ലാണ് നാടിനെ നടുക്കിയ അപകടം സ‍ഭവിച്ചത്.ALSO READ: മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബലിന്റെ ഹെലികോപ്റ്റർ ഹെലിപാഡിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തംപ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ടെന്നും ദുരിതബാധിതരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും ബിഹാർ മുൻ ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും മുൻ ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.The post ബിഹാറിൽ ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം, നിരവധിയാളുകള്‍ക്ക് പരുക്ക് appeared first on Kairali News | Kairali News Live.