വോട്ടെടുപ്പിൽ ക്രമക്കേട്; അസമിലെ കരിംഗഞ്ച് നോർത്തിൽ റീ പോളിങ് നടന്നു

Wait 5 sec.

അസമിലെ കരിംഗഞ്ച് നോർത്ത് നിയമസഭാ മണ്ഡലത്തിൽ റീ പോളിങ് നടന്നു. മണ്ഡലത്തിലെ ചില പോളിങ് സ്റ്റേഷനുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. വോട്ടിങ്ങിന് ശേഷം വരണാധികാരികളും നിരീക്ഷകരും നടത്തിയ സ്ക്രൂട്ടിനിയിലാണ് പോളിങ് രേഖകളിൽ വൈരുധ്യങ്ങൾ ഉള്ളതായി കണ്ടെത്തിയത്.ALSO READ: നിങ്ങളുടെ ഈഗോ ‘ബോയ് ഫ്രണ്ട്’ കെ സി വേണുഗോപാലിനോട് കാണിച്ചാൽമതി; അൽക്ക ലാംബയ്ക്ക് മറുപടിയുമായി ഹസീന സൈദ്, മഹിള കോൺഗ്രസ് ഫണ്ട് ഓഡിറ്റിങ്ങിന് ധൈര്യമുണ്ടോ എന്നും വെല്ലുവിളിപോൾ ചെയ്ത വോട്ടുകളുടെ എണ്ണവും രേഖപ്പെടുത്തിയ വിവരങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകർ അധികൃതർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. ഇത് കണക്കിലെടുത്താണ് നേരത്തെ നടന്ന വോട്ടെടുപ്പ് അസാധുവാക്കി വീണ്ടും പോളിങ് നടത്താൻ ഉത്തരവിട്ടത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മണ്ഡലത്തിൽ ഇന്ന് പോളിങ് നടന്നത്.Re-polling was conducted in Karimganj North after officials detected discrepancies in voting records during scrutiny in Assam.The post വോട്ടെടുപ്പിൽ ക്രമക്കേട്; അസമിലെ കരിംഗഞ്ച് നോർത്തിൽ റീ പോളിങ് നടന്നു appeared first on Kairali News | Kairali News Live.