പശ്ചിമ ബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രചരണം ശക്തമാക്കി മുന്നണികൾ. ഇടത് പക്ഷവും ശക്തമായ പ്രചാരണമാണ് കാ‍ഴ്ചവയ്ക്കുന്നത്. സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ മീനാക്ഷി മുഖർജി, ദീപ്ഷിത ധാർ, എസ് എഫ് ഐ മുൻ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് ഉൾപ്പെടെ നിരവധി യുവാക്കൾ ഇത്തവണ ഇടത് സ്ഥാനാർത്ഥികൾ ആണ്.ALSO READ: ‘സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നിട്ടില്ല, മണലൂരും വടക്കാഞ്ചേരിയും മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്നതിൽ സംശയ‍വുമില്ല’അതേസമയം തൃണമൂൽ കോൺഗ്രസും ബിജെപിയും ശക്തമായ പ്രചാരണവുമായി മണ്ഡലങ്ങളിൽ രംഗത്തുണ്ട്. തൃണമൂൽ കോൺഗ്രസ് അധികാര തുടർച്ച ലക്ഷ്യമിടുബോൾ ഇത്തവണ അധികാരം പിടിച്ചെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. എസ് ഐ ആറിൽ 90 ലക്ഷം ആളുകളെ പുറത്താക്കിയത് വലിയ ആയുധമാക്കിയാണ് തൃണമൂൽ കോൺഗ്രസ് പ്രചാരണം. ഇടത് മുന്നണിയും വ്യാപകമായി ആളുകളെ പുറത്താക്കിയത് ഉയർത്തി വലിയ പ്രതിഷേധം ആണ് നടത്തുന്നത്.The post പശ്ചിമ ബംഗാളിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ; കരുത്തുകാട്ടാൻ ഇടതുപക്ഷം appeared first on Kairali News | Kairali News Live.