ഐപിഎൽ 2026 സീസണിലെ ആവേശകരമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് , ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന് തോൽപ്പിച്ചു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി.ചെന്നൈയുടെ ഇന്നിംഗ്സിന്റെ നായകനായി മാറിയത് സഞ്ജു സാംസൺ ആയിരുന്നു. അദ്ദേഹം 56 പന്തിൽ 115 റൺസ് നേടി പുറത്താകാതെ നിന്നു. റുതുരാജ് ഗെയ്ക്വാദ് 15 റൺസും ആയുഷ് മാത്ത്രേ 59 റൺസും നേടി. ശിവം ദുബേ അവസാന ഓവറുകളിൽ 20 റൺസ് നേടി ടീമിനെ ശക്തമായ സ്കോറിലേക്ക് എത്തിച്ചു.ലക്ഷ്യമായ 213 റൺസ് പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 189 റൺസിന് പുറത്തായി. ട്രിസ്റ്റൻ സ്റ്റബ്സ് 60 റൺസ് നേടി മികച്ച പ്രതിരോധം കാഴ്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. പാതും നിസ്സാങ്ക 41 റൺസു നേടി.ചെന്നൈ ബൗളർമാരിൽ ജെയ്മി ഓവർട്ടൺ 4 വിക്കറ്റ് നേടി നിർണായക പ്രകടനം കാഴ്ചവെച്ചു. അന്ഷുൽ കാംബോജ് 3 വിക്കറ്റും നേടി ഡൽഹിയുടെ ബാറ്റിംഗ് നിരയെ തകർത്തു. ഈ വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.The post സഞ്ജു സാംസൺ ഷോ! ചെപ്പോക്കിൽ ഡൽഹിയെ തകർത്ത് ചെന്നൈ appeared first on Kairali News | Kairali News Live.