ന്യൂഡല്‍ഹി| എയര്‍ ഇന്ത്യ സി ഇ ഒയും എം ഡിയുമായ കാംബെല്‍ വില്‍സണ്‍ രാജിവച്ചു. ഒരു വര്‍ഷം കാലാവധി ശേഷിക്കെയാണ് രാജി. 2022ല്‍ ടാറ്റ ഏറ്റെടുത്തത് മുതല്‍ എയര്‍ ഇന്ത്യയെ നയിച്ചത് കാംബെലാണ്. അഹമ്മദാബാദ് വിമാനാപകടവും ഡി ജി സി എയുടെ നിയന്ത്രണങ്ങളും കാരണം ഒരു വര്‍ഷം മുമ്പേ കാംബെല്‍ രാജിക്കാര്യം ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനെ അറിയിച്ചിരുന്നു.എയര്‍ഇന്ത്യ സ്വകാര്യവത്കരിച്ചതിനുശേഷമുള്ള നാലുവര്‍ഷം കൊണ്ട് എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ്, വിസ്താര, എയര്‍ഏഷ്യ കമ്പനികളെ ലയിപ്പിക്കുന്ന പ്രക്രിയ കാംബെല്‍ പൂര്‍ത്തിയാക്കി. ഇന്‍ഡിഗോ സി ഇ ഒയും കഴിഞ്ഞമാസം രാജിവച്ചിരുന്നു.