വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങിയ പുലി ചത്തു

Wait 5 sec.

കല്‍പ്പറ്റ| വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്. പുലിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. പ്രദേശവാസിയായ വാസുദേവന്‍ നായരുടെ മൂന്ന് ആടുകളെ പുലി കൊന്നിരുന്നു.കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തില്‍ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്. പിടികൂടിയ പുലിക്ക് ഗുരുതരമായി പരുക്കേറ്റതായി പരിശോധനയില്‍ വ്യക്തമായിരുന്നു. പുലിയെ അവശ നിലയിലാണ് കണ്ടെത്തിയതെന്നും പുലിയുടെ ജഡം വെറ്ററിനറി ഡോക്ടര്‍ വിശദമായി പരിശോധിക്കുമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.