വയനാട് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുറത്തുവിട്ട കണക്കുകൾ വ്യാജമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഫണ്ട് സമാഹരിച്ചത് രണ്ട് ബാങ്ക് അക്കൗണ്ടിലൂടെ എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ പുറത്ത് വിട്ടത് ഒരു ബാങ്ക് അകൗണ്ടിൻ്റെ വിവരങ്ങൾ മാത്രമാണ്.ധനലക്ഷ്മിക്ക് പുറമേ ഫെഡറൽ ബാങ്കിലും അക്കൗണ്ട് തുറന്നിരുന്നു. ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നത് പട്ടം ശാഖയിലാണ്.2024 -ൽ രണ്ടാമത്തെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. സ്ഥലം രജിസ്റ്റർ ചെയ്യാൻ എന്ന പേരിൽ ഒരു പ്രവാസി മലയാളിയുടെ അക്കൗണ്ടിലേക്ക് നൽകിയത് കോടിക്കണക്കിന് രൂപയാണ് എന്നും വിവരങ്ങൾ പുറത്ത്.Also read: കോൺഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പ്; ഡിജിപിക്ക് പരാതി നൽകി മുൻ കോൺഗ്രസ് നേതാവ്ധനലക്ഷ്മി ബാങ്കിൻറെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ മാത്രമാണ് കെപിസിസി പ്രസിഡൻറ് വെളിപ്പെടുത്തിയത്.The post വയനാട് ദുരിതാശ്വാസ ഫണ്ട്: കോൺഗ്രസ് പുറത്തുവിട്ട കണക്ക് വ്യാജം? ഫണ്ട് സമാഹരിച്ചത് രണ്ട് ബാങ്ക് അക്കൗണ്ടിലൂടെ appeared first on Kairali News | Kairali News Live.