പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും വെടിനിർത്തൽ പാതയിലേക്ക് നീങ്ങിയതി തുടർന്ന് വിപണിയിൽ വൻ കുതിപ്പ്. നിഫ്റ്റി ഏകദേശം 800 ഓളം പോയിന്റുകൾ ഉയർന്ന് 23,906.20 ഇൽ എത്തിയപ്പോൾ സെൻസെക്‌സ് 2700ഓളം പോയിന്റ് കുതിച്ചു 77,280.22 ഇൽ വ്യാപാരം തുടരുന്നു.ഓഹരിവിപണിയിലെ പ്രധാന സെക്ടറൽ സൂചികയായ നിഫ്റ്റി ബാങ്ക് ആണ് കുതിപ്പിന് ചുക്കാൻ പിടിക്കുന്നത്. മുൻനിര കമ്പനികളായ ലാർസൻ ആൻഡ് ടുബ്രോ, ഇൻഡിഗോ, അദാനി പോർട്സ് എന്നിവയും നേട്ടം രേഖപ്പെടുത്തുന്നത് തുടരുകയാണ്. ആദിത്യ ബിർല റിയൽ എസ്റ്റേറ്റ്, അശോക് ലെയ്ലാൻഡ്, ടാറ്റ മോട്ടോഴ്സ് സി.വി., ചോളമണ്ഡലം ഹോൾഡിംഗ്സ്, ജെ.കെ. ടയർ, പ്രസ്റ്റീജ് ഗ്രൂപ്പ് തുടങ്ങിയവയും ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.Also Read: ഇന്നത്തെ വില കേട്ടാൽ ഞെട്ടും! കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽപശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കു താൽക്കാലികമായ അയവു വന്നതോടെ എണ്ണവിലയിൽ ഇടിവുണ്ടായത് വിപണിക്ക് സഹായകമായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 94 ഡോളറിന് താഴെയായത് , എണ്ണ ഇറക്കുമതിയെ ഏറെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഗുണകരമായി. ഇതോടെ ഡോളറിനെതിരെ രൂപ നേരിടുന്ന സമ്മർദ്ദവും അയഞ്ഞു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ mമെച്ചപ്പെടുകയാണെങ്കിൽ, ഇന്ത്യൻ വിപണിയിൽ പോസിറ്റീവ് മൊമെന്റം തുടരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.The post പശ്ചിമേഷ്യയിൽ വെടിനിർത്തൽ കരുത്തായി; വൻ കുതിപ്പ് നടത്തി നിഫ്റ്റിയും സെൻസെക്‌സും appeared first on Kairali News | Kairali News Live.