റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മക്ക, അസീർ, ജാസാൻ, അൽ ബഹ, നജ്‌റാൻ തുടങ്ങിയ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഇത് പലയിടങ്ങളിലും മലവെള്ളപ്പാച്ചിലിനും കാരണമായേക്കാമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.കനത്ത മഴ: മക്ക, അൽ ബഹ, അസീർ, ജാസാൻ, നജ്‌റാൻ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ കനത്ത മഴ പെയ്യും. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ തെക്കൻ ഭാഗങ്ങളിലേക്കും മഴ വ്യാപിക്കാൻ സാധ്യതയുണ്ട്. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖലകൾ, ഹാഇൽ, ഖസീം എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.മദീന ഉൾപ്പെടെയുള്ള വടക്കൻ, മധ്യ പ്രവിശ്യകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റിനും കാഴ്ചാപരിധി കുറയാനും ഇടയാക്കിയേക്കാം. അതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.മലവെള്ളപ്പാച്ചിലുണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും ജനങ്ങൾ മാറിനിൽക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.അടിയന്തര സാഹചര്യങ്ങളിൽ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.The post സൗദിയിലെ അഞ്ച് മേഖലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മദീനയിൽ പൊടിക്കാറ്റ്, മക്കയുൾപ്പെടെയുള്ള പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം appeared first on Arabian Malayali.