പാലക്കാട് വോട്ടർമാർക്ക് പണം നൽകി BJP; ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

Wait 5 sec.

പാലക്കാട് വേട്ടിന് പണം നൽകി ബിജെപി. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനുമാണ് ശ്രമം. ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. വീട്ടിലെത്തി പണം നൽകുന്ന വീഡിയോകളും പുറത്ത് വന്നു. ഇതിനിടെ ദൃശ്യങ്ങൾ പകർത്തിയവരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. അടിച്ച് കരണം പൊട്ടിക്കും എന്നാണ് ശോഭാ സുരേന്ദ്രൻ്റെ ഭീഷണി. പാലക്കാട് നിലവിൽ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. ഇതിൽ ഭയം പൂണ്ട ബിജെപിയാണ് പണം നൽകി വോട്ട് നേടാൻ ശ്രമിക്കുന്നത്. Also read: 2019 ൽ രൂപീകരിച്ച ഈ കമ്പനിയാണോ 2018ൽ പ്രളയം ഉണ്ടായപ്പോൾ സർക്കാരുമായി കരാർ ഉണ്ടാക്കിയത്?കുഴൽനാടന്റെ നാടകങ്ങൾ പൊളിച്ച് സോഷ്യൽ മീഡിയഇതോടെ വിവിധയിടങ്ങളിലായി 5000 രൂപ വീതം നൽകിയതായാണ് വിവവരം. മറ്റിടങ്ങളിലും പുറത്തു വരാത്തതുമയി നിരവധി തുക ഇങ്ങനെ നൽകിക്കാണുമെന്നുമാണ് നാട്ടുകാരും എൽഡിഎഫു പറയുന്നത്. ഇത് പരിശോധിക്കണമെന്നാണ് നാട്ടു​ഗകാരുടേയും ഇടതുപക്ഷത്തിൻ്റേയും ആവശ്യം.The post പാലക്കാട് വോട്ടർമാർക്ക് പണം നൽകി BJP; ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ appeared first on Kairali News | Kairali News Live.