തട്ടിപ്പ് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് അദാനി സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് യുഎസ് കോടതി

Wait 5 sec.

തങ്ങൾക്കെതിരായി തട്ടിപ്പ് കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും നൽകിയ അപേക്ഷ ഫയലിൽ സ്വീകരിച്ച് അമേരിക്കയിലെ ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി. നടപടികളുമായി മുന്നോട്ട് പോകുന്നതിനു മുൻപ് ഒരു പ്രാഥമിക കൂടിക്കാഴ്ച (പ്രീ-മോഷൻ കോൺഫറൻസ്) നടത്തണമെന്നുള്ള പ്രതിഭാഗത്തിന്റെ അപേക്ഷ അംഗീകരിച്ചതായും കോടതി അറിയിച്ചു. പ്രീ-മോഷൻ കോൺഫറൻസ് ഷെഡ്യൂൾ ചെയ്യുന്നതിന് കക്ഷികളോട് സമ്മതം ചോദിക്കാനും കോടതി ഡെപ്യൂട്ടിയെ ബന്ധപ്പെടാനും നിർദ്ദേശിച്ചു.Also Read: തട്ടിപ്പ് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോടതിയെ സമീപിച്ച് അദാനിനേരത്തെ, തങ്ങൾക്കെതിരായി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സമർപ്പിച്ച സെക്യൂരിറ്റീസ് തട്ടിപ്പ് കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ആണ് ഇരുവരും കോടതിയെ സമീപിച്ചത്.  2021-ൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നടത്തിയ 750 മില്യൺ ഡോളർ ബോണ്ട് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് കേസ്. വിൽപ്പനയുടെ വേളയിൽ അദാനിയുടെ മറ്റൊരു കമ്പനിക്കെതിരെ ഇന്ത്യയിൽ നിലവിൽ ഉള്ള ഒരു കൈക്കൂലി കേസ് മറച്ചുവച്ചെnന്ന ആരോപണത്തിന്മേലാണ് കേസ് ഫയൽ ചെയ്തത്. കേസ് അമേരിക്കൻ നിയമപരിധിക്ക് പുറത്താണെന്നും, ആരോപണങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും ഇരുവരും വ്യക്തമാക്കി എന്ന് റിപ്പോർട്ട്. The post തട്ടിപ്പ് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് അദാനി സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് യുഎസ് കോടതി appeared first on Kairali News | Kairali News Live.