എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജികൃഷ്ണനെതിരായ പോക്സോ കേസിലും സാമ്പത്തിക ഇടപാടുകളിലും ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. അജികൃഷ്ണനെതിരെയുള്ള പോക്സോ കേസ് വൻ തുക നൽകി ഒതുക്കിത്തീർത്തുവെന്നും ഈ വിഷയത്തിൽ ദില്ലി പോലീസ് അദ്ദേഹത്തിന് സംരക്ഷണം നൽകുന്നുവെന്നുമാണ് പരാതി നൽകിയ ജീവനക്കാരന്റെ പ്രധാന ആരോപണം. ഇതിനുപുറമെ, പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികളുടെ പേരിൽ സംഘടന വൻ സാമ്പത്തിക ക്രമക്കേട് നടത്തിയതായും ആരോപണമുണ്ട്.നിലവിൽ എഫ്.സി.ആർ.എ ലൈസൻസ് ഇല്ലാതിരുന്നിട്ടും വിദേശത്തുനിന്ന് ഫണ്ട് എങ്ങനെ സമാഹരണം നടത്തുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ HRDS നെ വേട്ടയാടാനുള്ള ഗൂഢാലോചനയാണ് എന്നാരോപിച്ച് പോക്സോ പരാതിയെ നിസാരവത്കരിക്കാനുമാണ് HRDS ശ്രമിക്കുന്നത് . മുൻ കേന്ദ്ര മന്ത്രി എസ് കൃഷ്ണമുകാറിനെതിരായ ആരോപണത്തിന് പിന്നിലും അജികൃഷ്ണൻ ആണെന്ന വെളിപ്പെടുത്തലിലൂടെ HRDS നുള്ളിലെ ആഭ്യന്തര പോരാണ് വ്യക്തമാകുന്നത്.ALSO READ: നിധിൻ രാജിൻ്റെ മരണം; അധ്യാപകരെ പ്രതികളാക്കി കേസെടുത്ത് പൊലീസ്അതേസമയം ആരോപണങ്ങളെല്ലാം HRDS നേതൃത്വം നിഷേധിച്ചു. അച്ചടക്ക നടപടിയെടുത്തതിലുള്ള വിരോധമാണ് പോക്സോ കേസിന് പിന്നില്ലെന്നാണ് HRDS ന്റെ ന്യായം. സാമ്പത്തിക ക്രമക്കേട് ഉണ്ടെന്ന ജീവനക്കാരൻറെ ആരോപണം അടിസ്ഥാന രഹിതമെന്നായിരുന്നു HRDS ന്റെ പ്രതികരണം.The post പോക്സോ കേസ് വൻ തുക നൽകി ഒതുക്കിത്തീർത്തു, സംരക്ഷണം നൽകുന്നത് ദില്ലി പൊലീസ്; HRDS സ്ഥാപക സെക്രട്ടറി അജികൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങൾ appeared first on Kairali News | Kairali News Live.