വയോധികയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിൽ 78 വയസ്സുള്ള വയോധികയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോത്തൻകോട് ശ്രീനാരായണപുരം സ്വദേശിയായ ജിത്തുവാണ് പോലീസിന്റെ പിടിയിലായത്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.Also read: സംസ്ഥാനത്ത് കനത്ത പോളിങ്; കേരളത്തിൽ ഇതുവരെ 77.45% വോട്ടർമാർ വോട്ട് രേഖപ്പെടുത്തിവയോധിക വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഈ സാഹചര്യമാണ് പ്രതി ഉപയോഗപ്പെടുത്തിയത് എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ബലാൽസംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തൽ. അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.The post വയോധികയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.