കുട്ടികൾക്ക് നൽകുന്ന പോക്കറ്റ് മണി യുപിഐ വഴി നൽകാൻ സഹായിക്കുന്ന ഫീച്ചർ യുപിഐ സർക്കിൾ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചർ ഗൂഗിൾ പേയിലും ലഭ്യമാണ്. പോക്കറ്റ് മണി എന്ന പേരിൽ ഗൂഗിൾ പേയിലുള്ള ഫീച്ചറിന് പുതിയ അപ്ഡേറ്റുകൾ നൽകിയിരിക്കുകയാണ് ഗൂഗിൾ പേ ഇപ്പോൾ.പോക്കറ്റ് മണി ക്രിയേറ്റ് ചെയ്യുന്ന ആൾ ഫീച്ചറിൽ പ്രൈമറി യൂസർ ആയിരിക്കും. പ്രൈമറി യൂസർ ആയിരിക്കന്നയാൾക്ക് സെക്കൻഡറി യൂസറായി ഫീച്ചറിലേക്ക് മറ്റുള്ളവരെ ആഡ് ചെയ്യാം. പരമാവധി 5 പേരെയാണ് സെക്കൻഡറി യൂസറായി ആഡ് ചെയ്യാൻ സാധിക്കുക. കുട്ടികൾക്കും ആശ്രിതർക്കും ഇത്തരത്തിൽ ഇതിലൂടെ പോക്കറ്റ് മണി നൽകാൻ സാധിക്കും.Also Read: എന്തൊരു ചേലാണ്…; ചന്ദ്രനിൽ നിന്നുള്ള ചരിത്രപരമായ ‘എർത്ത്‌സെറ്റ്’ ചിത്രം, ആർട്ടെമിസ് II ദൗത്യത്തിന്റെ പുതിയ നേട്ടംസെക്കൻഡറി യൂസർമാർക്ക് പോക്കറ്റ് മണിയിലൂടെ പരമാവധി 15,000 രൂപ വരെ പ്രൈമറി യൂസറുടെ അനുവാദം ഇല്ലാതെ തന്നെ ചെലവഴിക്കാൻ സാധിക്കും. അത് കൂടാതെ സെക്കൻഡറി യൂസറുടെ ഓരോ ഇടപാടിനും പ്രൈമറി യൂസറുടെ അനുവാദം വേണം എന്ന നിലയിലും സെറ്റിങ്ങ്സ് ചെയ്യാൻ സാധിക്കും.The post ‘പോക്കറ്റ് മണി’ മാതാപിതാക്കളുടെ അക്കൗണ്ടിൽ മതി കുട്ടികൾക്ക് പേ ചെയ്യാം: പുതിയ അപ്ഡേഷനുമായി ഗൂഗിൾ പേ appeared first on Kairali News | Kairali News Live.