മെയ് 1ന് റിലീസാകുന്ന മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റിനെ പറ്റിയുള്ള ചോദ്യത്തിന് മമ്മൂക്ക നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ‘ഹോളിവുഡ് റിപ്പോര്‍ട്ടര്ക ഇന്ത്യ’ എന്ന ചാനലിലെ മാധ്യമപ്രവര്‍ത്തകയുമായുള്ള അഭിമുഖ ശകലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണെല്ലോ പേട്രിയറ്റ് എന്ന് റിപ്പോര്‍ട്ടര്‍ ചോദിക്കുമ്പോള്‍. വളരെ കാലങ്ങള്‍ക്ക് ശേഷം രണ്ട് പ്രധാന താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പേട്രിയറ്റ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും. Also Read: ബാല പീഡന ആരോപണങ്ങൾ നീക്കം ചെയ്യാൻ 15 മില്ല്യൻ ഡോളറിന് റീഷൂട്ട് ചെയ്ത് മൈക്കൽ ജാക്സൺന്റെ ബയോപിക്ചിത്രം പക്ഷെ സ്റ്റാര്‍ഡത്തെ അടിസ്ഥാനമാക്കിയല്ല മുന്നോട്ട് പോകുന്നതെന്നും അതിന്റെ പ്ലോട്ടും കണ്ടെന്റുമാണ് പ്രധാനമെന്നും. ഞങ്ങള്‍ ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണെന്നുമായിരുന്നു മമ്മൂക്കയുടെ മറുപടി.Also Read: ‘ഞാനൊരു വാമ്പയർ ആകുന്നത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?’; മമ്മൂക്കയുടെ ഞെട്ടിച്ചുകൊണ്ടുള്ള ആ ചോദ്യത്തിന് പിന്നിലെ ‘സസ്പെൻസ്’ എന്താ ?തുടര്‍ന്ന് ആരാണ് ഹീറോ മഹേഷ് നാരായണനോട് എപ്പോ‍ഴെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ടര്‍ തുടര്‍ന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അറിയാം പ്ലോട്ടാണ് ഹീറോയന്നായിരുന്നു മമ്മൂക്കയുടെ മറുപടി.The post ‘പേട്രിയറ്റിൽ മമ്മൂട്ടിയാണോ മോഹൻലാലാണോ നായകൻ?’: മമ്മൂക്കയുടെ മറുപടി ഞങ്ങള് രണ്ടാളുമല്ല മറ്റൊരാളാണ്…. appeared first on Kairali News | Kairali News Live.