തൃശൂരിൽ അക്ഷയ എന്ന യുവതിയെ വോട്ട് രേഖപ്പെടുത്തുന്നതിൽ തടസപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി.തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി ബോധാനന്ദ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ ആണ് യുവതിയ്ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്.Also Read: സംസ്ഥാനത്ത് കനത്ത പോളിങ്; കേരളത്തിൽ ഇതുവരെ 77.45% വോട്ടർമാർ വോട്ട് രേഖപ്പെടുത്തിഇടതു കൈയിലെ ചൂണ്ടുവിരലിൽ മുറിവേറ്റതിനെത്തുടർന്ന് വോട്ട് രേഖപ്പെടുത്തുന്ന മഷി പുരട്ടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ തടസ്സവാദമുന്നയിച്ചത്. വിരലിൽ ഡ്രസ്സിംഗ് ഉള്ളതിനാൽ മഷി പുരട്ടാൻ സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസർ നിലപാടെടുത്തു. മുറിവ് ബോധ്യപ്പെടാനായി ഡ്രസ്സിംഗ് അഴിച്ചു കാണിക്കണമെന്ന് ഉദ്യോഗസ്ഥൻ നിർബന്ധം പിടിച്ചതായും യുവതി പറയുന്നു. ഡോക്ടറുടെ കുറിപ്പടിയും എക്സ്-റേയും ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥൻ അത് പരിഗണിക്കാൻ തയ്യാറായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ കൈകുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ അക്ഷയ 6 മണിക്കാണ് ഏറ്റവും ഒടുവിൽ വോട്ട് രേഖപ്പെടുത്തിയത്. The post യുവതിയെ വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് തടഞ്ഞ സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ appeared first on Kairali News | Kairali News Live.