സംസ്ഥാനത്ത് കനത്ത പോളിങ്; കേരളത്തിൽ ഇതുവരെ 77.45% വോട്ടർമാർ വോട്ട് രേഖപ്പെടുത്തി

Wait 5 sec.

സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് സമയം അവസാനിച്ചു. ഒടുവിൽ കിട്ടിയ വിവരങ്ങൾ പ്രകാരം ഏഴു മണിയോടെ 77.45 ശതമാനം ആണ് ഇത് വരെയുള്ള പോളിങ് നില. കേരളത്തിൽ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ്‌ മത്സരരംഗത്തുള്ളത്. 2,71,42,952 വോട്ടർമാർ പോളിങ്ങിൽ പങ്കാളികളാകും. മെയ്‌ നാലിനാണ് വോട്ടെണ്ണൽ.രാവിലെ ആറു മണിക്ക് മോക് വോട്ടിങ് തുടങ്ങിയെങ്കിലും ഏഴു മണിയോടെയാണ് പലയിടത്തും പോളിങ് പ്രക്രിയ ആരംഭിച്ചത്. തുടക്കത്തിൽ സാവധാനം നീങ്ങിയ പോളിങ്ങിന് പക്ഷെ ഉച്ചയോടെ ചൂടേറി. വൻ ജനപ്രവാഹം വോട്ട് ചെയ്യാൻ എത്തിയതോടെ പോളിങ് ശതമാനം ഉയരാൻ തുടങ്ങി.Also read: ‘വോട്ടർമാർക്ക് ഹൃദയം നിറഞ്ഞ നന്ദി’; പോസ്റ്റ് പങ്കുവച്ച് മുഖ്യമന്ത്രിഇതോടെ 2021 ലെ 75 ശതമാനം പോളിങ് നിരക്കിനെ ഇത്തവണ മറികടന്നു. കേരളത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടർ പട്ടിക പരിഷ്കരണങ്ങളെ തുടർന്ന് ഒരു പാട് പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതും വോട്ടിംഗ് ശതമാനം ഉയരാൻ കാരണമായിട്ടുണ്ട്. ഒടുവിൽ കിട്ടിയ വിവരങ്ങൾ പ്രകാരം കോട്ടയം ജില്ലയിൽ 74.32 ശതമാനവും പത്തനംതിട്ട ജില്ലയിൽ 70.34 ശതമാനവും എറണാകുളം ജില്ലയിൽ 79.37 ശതമാനവുമാണ് പോളിങ്.The post സംസ്ഥാനത്ത് കനത്ത പോളിങ്; കേരളത്തിൽ ഇതുവരെ 77.45% വോട്ടർമാർ വോട്ട് രേഖപ്പെടുത്തി appeared first on Kairali News | Kairali News Live.