തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം: എം മെഹബൂബ്

Wait 5 sec.

സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ എന്ന തരത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ മെയ് നാല് വരെ യു ഡി എഫിനെ സന്തോഷിപ്പിക്കാൻ മാത്രമാണെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് ജില്ലയിൽ ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫ് പരാജയപ്പെടും എന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി എന്ന നിലയിൽ ചില പത്ര, ദൃശ്യ, മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.Also read: രാഹുൽ ‘തട്ടിപ്പ്’ മാങ്കൂട്ടത്തിൽ, വീഡിയോ റിയാക്ഷനിലാകെ പെയ്ഡ് ഐഡികൾ; തട്ടിപ്പ് വിട്ടൊരു കളിയുമില്ല, വ്യാപക വിമർശനംപാർടി ജില്ലാ സെക്രട്ടറിയേറ്റ് അത്തരത്തിൽ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വാർത്തകളിൽ പറയുന്ന മണ്ഡലങ്ങളെല്ലാം എൽ ഡി എഫ് വിജയിക്കുമെന്ന് തന്നെയാണ് പാർടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന വാർത്തകൾ മെയ് 4-ാം തിയ്യതി വരെ യു.ഡി.എഫിനെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും ഇത്തരം പ്രചാരണങ്ങൾ തള്ളികളയണമെന്നും ജില്ലാ സെക്രട്ടറി എം.മെഹബൂബ് ആവശ്യപ്പെട്ടു.The post തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം: എം മെഹബൂബ് appeared first on Kairali News | Kairali News Live.