വിവാഹ നിശ്ചയിച്ച തീയതിക്കകം നാട്ടിലെത്താൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങിയ മലയാളി യുവതി ശ്വേത മധുവിന്റെ വിസ റദ്ദാക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എം.പി. കുവൈറ്റ് എയർവേയ്‌സിൽ ഉദ്യോഗസ്ഥയായിരുന്നു ശ്വേത. ഈ മാസം18-നാണ് വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്.വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ഏപ്രിൽ 16ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് കുവൈറ്റ് എയർവേയ്‌സിൽ പ്രൊബേഷനിൽ ജോലിയിൽ പ്രവേശിച്ച ശ്വേത, വിവാഹത്തിനായി അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അധികൃതർ അനുവദിക്കാത്തതോടെ രാജിവെച്ചു. മാർച്ച് 4-നാണ് യുവതി ജോലി രാജിവെച്ചത്. എന്നാൽ രാജിവെച്ച് ആഴ്ചകൾ പിന്നിട്ടിട്ടും കുവൈറ്റ് എയർവേയ്‌സിലെ ആഭ്യന്തര ക്ലിയറൻസ് നടപടികൾ വൈകുന്നതിനാൽ ശ്വേതയുടെ വിസ റദ്ദാക്കുകയോ എക്സിറ്റ് പെർമിറ്റ് ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി കത്തിൽ പറയുന്നു.ALSO READ: വനിതാ സംവരണം: ഏകപക്ഷീയമായ ഭേദഗതികളുമായി മുന്നോട്ടുപോകുന്നതിൽ വിയോജിപ്പുണ്ട്; ഡോ. ജോൺ ബ്രിട്ടാസ് എം പിനിലവിൽ കുവൈറ്റ് എയർവേയ്‌സിലെ ഫിനാൻസ് വിഭാഗത്തിന്റെ അനുമതിക്കായി ഫയൽ കാത്തിരിക്കുകയാണ് ശ്വേത. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടപടികൾ അനിശ്ചിതമായി നീളുന്നത് യുവതിയെയും കുടുംബത്തെയും വലിയ ആശങ്കയിലാക്കിയിരിക്കുകയാണെന്നും എംപി വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കുവൈറ്റ് എയർവേയ്‌സ് അധികൃതരുമായും അവിടുത്തെ ഇമിഗ്രേഷൻ വിഭാഗവുമായും അടിയന്തരമായി ബന്ധപ്പെട്ട് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കാൻ ഇടപെടണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. അംബാസഡറോട് ആവശ്യപ്പെട്ടു. വിവാഹ തീയതിക്ക് മുൻപ് ശ്വേതയ്ക്ക് നാട്ടിലെത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും എംബസി ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.The post കുവൈറ്റിൽ കുടുങ്ങിയ ശ്വേതയ്ക്ക് വിവാഹ നിശ്ചയത്തിന് നാട്ടിലെത്താൻ നടപടി കൈക്കൊള്ളണം; ഇന്ത്യൻ അംബാസഡർക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.