ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ തലപ്പത്തേക്ക് വനിത, ചരിത്രത്തിൽ ആദ്യം

Wait 5 sec.

ഓസ്‌ട്രേലിയൻ സൈന്യത്തിൻെറ ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീയെ സൈന്യത്തിന്റെ തലവനായി നിയമിച്ചു. ലെഫ്റ്റനൻ്റ് ജനറൽ സൂസൻ കോയിലാണ് ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ തലപ്പത്തേക്കെത്തുന്ന ആദ്യ വനിത. ജൂലൈയിൽ ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ ചീഫ് ഓഫ് ആർമിയായി സുസൻ കോയിൽ ചുമതലയേൽക്കും. നിലവിൽ ജോയിന്റ് ക്യാപബിലിറ്റീസിന്റെ തലവനായ സുസൻ കോയിൽ,  2022 മുതൽ ഈ പദവിയിൽ സേവനം അനുഷ്ഠിച്ച ലെഫ്റ്റനൻ്റ് ജനറൽ സൈമൺ സ്റ്റുവർട്ട്ന്ന് പകരമാണ് ചുമതലയേൽക്കുന്നത്. ഏകദേശം 40 വർഷത്തെ സൈനിക സേവന പരിചയമുള്ള വ്യക്തിയാണ് സൂസൻ. അഫ്‌ഗാനിസ്ഥാനിലും മിഡിൽ ഈസ്റ്റിലും ഉൾപ്പെടെ പ്രധാനപ്പെട്ട വിവിധ സൈനിക നീക്കങ്ങളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്.ALSO READ: അമേരിക്ക പണി തുടങ്ങി; കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില, ബാരലിന് 102 ഡോളർ കടന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനിസ് ചരിത്രനേട്ടമായാണ് ഈ നിയമനത്തെ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ 125 വർഷത്തെ സൈനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ലെഫ്റ്റനൻ്റ് ജനറൽ ചുമതലയേൽക്കുന്നതെന്നും ഈ നിയമനം സൈന്യത്തിലെ സ്ത്രീകൾക്ക് വലിയ പ്രചോദനമാകുമെന്നും പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് ചൂണ്ടിക്കാട്ടി.സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഓസ്‌ട്രേലിയൻ പ്രധിരോധസേന ശ്രമം ശക്തമാക്കുകയാണ്. നിലവിൽ  സൈന്യത്തിലെ സ്ത്രീകളുടെ പങ്കാളിത്തം ഏകദേശം 21 ശതമാനമാണ്. ഇത് 2030ന് ഉള്ളിൽ  25 ശതമാനമായി വർധിപ്പിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.അതേസമയം സൈന്യത്തിനകത്ത് ലൈംഗികാതിക്രമം, പീഡനം, വിവേചനം തുടങ്ങിയ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സൂസനെ തലപ്പത്തേക്ക് നിയമിച്ചതെന്നാണ് വിവരം. സ്ത്രീകളുടെ സുരക്ഷയും പങ്കാളിത്തവും ഉറപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും രാജ്യത്ത് ശക്തമാണ്.സൈന്യത്തിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി ദീർക്കദൂര ഡ്രോണുകൾ, ആയുധങ്ങൾ, സൈബർ യുദ്ധസാങ്കേതിക വിദ്യകൾ തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. അതേസമയം ഈ മേഖലകളിലെ തന്റെ മികവ് സൈന്യത്തിന്റെ പുരോഗതിക്ക് സഹായകരമാകുമെന്ന് സൂസൻ കോയിൽ പ്രതികരിച്ചു.The post ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ തലപ്പത്തേക്ക് വനിത, ചരിത്രത്തിൽ ആദ്യം appeared first on Kairali News | Kairali News Live.