നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു; സമഗ്ര അന്വേഷണത്തിലൂടെ മകന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം

Wait 5 sec.

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം നിതിന്റെ മാതാപിതാക്കളിൽ നിന്ന് മൊഴിയെടുത്തു. നിതിൻ രാജിൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ചക്കരക്കൽ സി ഐ ഫക്രുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനാടുള്ള വീട്ടിലെത്തിയത്. ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മകൻറെ ആത്മഹത്യയ്ക്ക് കാരണമെന്ന് മാതാപിതാക്കൾ അന്വേഷണ സംഘത്തോട് പറഞ്ഞു. അതേസമയം, ലോൺ ആപ്പ് പരാതിയുടെ മറവിൽ നിതിൻ നേരിട്ട ജാതി അധിക്ഷേപങ്ങളും മാനസിക സംഘർഷവും മറച്ചുവെക്കുകയാണെന്ന ഗുരുതര ആരോപണവും കുടുംബം ഉയർത്തുന്നു. ഭീഷണി കോളുകൾ വന്നതായി പറയുന്ന അധ്യാപിക ഒരിക്കൽ പോലും അക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നും നിതിന്റെ അച്ഛൻ പ്രതികരിച്ചിരുന്നു. കേസിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട് എന്നത് ഉറപ്പാക്കുമെന്ന് എസ് സി എസ് ടി കമ്മീഷൻ അധ്യക്ഷൻ രമേശൻ മിനിയോട് വ്യക്തമാക്കി.സർക്കാർ നിതിന്റെ കുടുംബത്തോടൊപ്പം തന്നെയാണെന്ന് മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു. നിയമനടപടികൾക്ക് പുറമെ ആരോഗ്യ സർവകലാശാലയും വിഷയത്തിൽ തുടർനടപടികൾ സ്വീകരിച്ചു തുടങ്ങി. പ്രത്യേക സമിതി അന്വേഷണവും ആരംഭിച്ചു.Also read: നിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണം: പട്ടികജാതി ക്ഷേമ സമിതിനിതിന്റെ മരണം പോലും കോളേജിൽ നിന്നും കുടുംബത്തെ വിളിച്ച് അറിയിച്ചിരുന്നില്ല. മരണത്തെ തുടർന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചതിനുശേഷം കോളേജ് അധികൃതരും സഹപാഠികളോ തിരുവനന്തപുരത്തെ നിതിന്റെ വസതിയിൽ എത്താത്തതും സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. സമഗ്ര അന്വേഷണത്തിലൂടെ മകന് നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് നിതിന്റെ കുടുംബം.The post നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു; സമഗ്ര അന്വേഷണത്തിലൂടെ മകന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം appeared first on Kairali News | Kairali News Live.