ഭാര്യയുടെ നേർക്ക് കുരച്ചത് ഇഷ്ടമായില്ല, അയൽവാസിയുടെ നായയെ ക്രൂരമായി മർദിച്ച് യുവാവ്; സംഭവം ബെംഗളൂരുവിൽ

Wait 5 sec.

ഭാര്യയുടെ നേരെ കുരച്ചതിൽ പ്രകോപിതനായി യുവാവ് നായയെ ക്രൂരമായി മർദിച്ചു. ബെം​ഗളൂരുവിലാണ് സംഭവം. ഗോപി എന്നയാളാണ് അയൽക്കാരന്റെ നായയെ മരക്കഷണം കൊണ്ട് അടിച്ചത്. ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരുക്കേറ്റു.ഏപ്രിൽ 9നാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീഡിയോയിൽ ഗോപി നായയെ അടിക്കുന്നത് കാണാം. ഗോപിയുടെ ഭാര്യയ്ക്ക് നേരെ നായ കുരച്ചതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായെന്നും തുടർന്ന് ഗോപി വളർത്തുനായയെ ആക്രമിച്ചെന്നുമാണ് നായയുടെ ഉടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.ALSO READ: ‘ക്ലാസ്സിൽ ബോഡി ഷേമിങ്ങും കളിയാക്കലുകളും പതിവ്’; നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തുഅയൽവാസിയുടെ വീട്ടിലേക്ക് നടന്നെത്തിയ ​പ്രതി, പ്രവേശന കവാടത്തിന് സമീപം നിന്നിരുന്ന വളർത്തുനായയെ മരക്കഷണം കൊണ്ട് അടിക്കുക്കുകയായിരുന്നു. നായയെ അഞ്ച് തവണ അടിച്ചതോടെ നായ അബോധാവസ്ഥയിലായി. നായയുടെ കരച്ചിൽ കേട്ട് ഉടമകൾ വീട്ടിൽ നിന്ന് ഇറങ്ങി വരികയും ഉടൻ പരുക്കേറ്റ നായയെ മൃഗാശുപത്രിയിൽ എത്തിക്കുകയും ചെയ്തു.നായ നലവിൽ അപകടനില തരണം ചെയ്തതായും സുഖം പ്രാപിച്ചു വരുന്നതായുമാണ് വിവരം. ഏപ്രിൽ 11നാണ് ആക്രമണം സംബന്ധിച്ച് പൊലീസിന് പരാതി ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ, 2023 ലെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം മൃഗങ്ങൾക്കെതിരായ ഉപദ്രവത്തിനും ക്രിമിനൽ അതിക്രമത്തിനും പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.The post ഭാര്യയുടെ നേർക്ക് കുരച്ചത് ഇഷ്ടമായില്ല, അയൽവാസിയുടെ നായയെ ക്രൂരമായി മർദിച്ച് യുവാവ്; സംഭവം ബെംഗളൂരുവിൽ appeared first on Kairali News | Kairali News Live.