വൻ ട്വിസ്റ്റ്! ഇറ്റലി ഫിഫ ഫുട്ബോൾ ലോകകപ്പിൽ കളിച്ചേക്കും

Wait 5 sec.

തുടർച്ചയായ മൂന്നാം തവണയും ഫുട്ബോൾ ലോകകപ്പ് യോഗ്യത നേടാതെ പുറത്തായ മുൻ ചാമ്പ്യന്മാരായ ഇറ്റലിക്കു അമേരിക്കയിൽ പന്ത് തട്ടാനുള്ള വഴി തെളിയുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇറാന്റെ ലോകകപ്പ് പങ്കാളിത്തത്തെ പറ്റിയുള്ള ചോദ്യങ്ങൾ ഉയരുന്നതാണ് അസൂറികൾക്ക് പ്രതീക്ഷ നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇറാൻ ടീം സുരക്ഷാ കാരണങ്ങളാൽ അമേരിക്കയിൽ മൽസരങ്ങൾ നടത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.ഇറാൻ ടൂർണമെന്റിൽ നിന്ന് പിന്മാറുകയോ ഒഴിവാക്കപ്പെടുകയോ ചെയ്താൽ അവരുടെ സ്ഥാനത്ത് മറ്റൊരു ടീമിനെ ഉൾപ്പെടുത്തേണ്ട ഉത്തരവാദിത്തം ഫിഫക്ക് ഉണ്ട്. അങ്ങനെ സംഭവിച്ചാൽ ഉയർന്ന റാങ്കും നാലു തവണ ലോകകപ്പ് കിരീടം നേടിയിട്ടുമായുള്ള ഇറ്റലിക്ക് ലോകകപ്പ് കളിയ്ക്കാൻ വഴി തെളിഞ്ഞേക്കും.Also Read: മുംബൈ ഇന്ത്യൻസ് ആശങ്കയിൽ… രോഹിത് ശർമ്മ പുറത്താകുമോ?എന്നാൽ ഏഷ്യയിൽ നിന്നുൾപ്പടെയുള്ള മറ്റു ടീമുകൾ യോഗ്യതയ്ക്കായി കാത്ത് നിൽക്കുമ്പോൾ ഇറ്റലിക്ക് ഏകപക്ഷീയമായി അവസരം നൽകുന്നത് വിവാദമായേക്കും. 2006-ഇൽ കിരീടം ചൂടിയ ഇറ്റലി 2018-ൽ സ്വീഡനോടും 2022-ൽ നോർത്ത് മാസിഡോണിയയോടും, ഇത്തവണ ബോസ്നിയയോട് പെനാൽറ്റി ഷൂട്ടൗട്ടിലും പരാജയപ്പെട്ടാണ് ലോകകപ്പ് യോഗ്യത നേടാതെയാണ് പുറത്തായത്.The post വൻ ട്വിസ്റ്റ്! ഇറ്റലി ഫിഫ ഫുട്ബോൾ ലോകകപ്പിൽ കളിച്ചേക്കും appeared first on Kairali News | Kairali News Live.