അമ്പലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരനെതിരെ സാഫല്യം മാഗസിൻ എഡിറ്റർ വി സുബ്രഹ്മണ്യൻ. ജി സുധാകരൻ കള്ളം പറയുന്നതായും വി സുബ്രഹ്മണ്യൻ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. 1963ൽ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർഷിപ്പ് കിട്ടിയെന്ന ജി സുധാകരന്റെ അവകാശ വാദത്തെ പൂർണ്ണമായി തള്ളിക്കളഞ്ഞു കൊണ്ടും, ആ വാദം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചുക്കൊണ്ടും ആണ് വി സുബ്രഹ്മണ്യൻ രംഗത്ത് വന്നിരിക്കുന്നത്.തനിക്ക് മെമ്പർഷിപ്പ് കിട്ടിയെന്ന് സുധാകരൻ വാദിക്കുന്ന ആ സമയത്ത് അദ്ദേഹം, സ്‌കൂൾ വിദ്യാർത്ഥി ആയിരുന്നുവെന്ന് ആണ് വി സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തൽ. 1986ലാണ് സുധാകരന് കെ എസ് എഫ് മെമ്പർഷിപ്പ് നൽകുന്നത് രേഖകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ആ കാലത്ത് സുധാകരൻ കോൺഗ്രസ് അനുഭാവിയായിരുന്നു.സഹോദരന്റെ രക്ഷസാക്ഷിത്വത്തെ തള്ളിപ്പറഞ്ഞ ജി സുധാകരന് എതിരെ ഈയടുത്ത ദിവസങ്ങളിലായി വിമർശനം ശക്തമാവുന്നുണ്ട്.സ്വന്തം സഹോദരൻ ജി ഭുവനേശ്വരൻ്റെ രക്ത സാക്ഷിത്വത്തെ തള്ളിപ്പറഞ്ഞ സുധാകരൻ അവസരവാദ രാഷ്ട്രീയത്തിൻ്റെ ആൾരൂപമാണെന്നുംസുധാകരന് മാനസിക വിഭ്രാന്തി പിടിപെട്ടോ എന്ന് സംശയിക്കണമെന്നും വി സുബ്രഹ്മണ്യൻ വ്യക്തമാക്കി.The post 1963ൽ ജി സുധാകരൻ സ്കൂൾ വിദ്യാർത്ഥി,പിന്നെങ്ങനെ പാർട്ടി മെമ്പർഷിപ്പ് ലഭിക്കും;കള്ളം പൊളിച്ച് സാഫല്യം മാഗസിൻ എഡിറ്റർ appeared first on Kairali News | Kairali News Live.