ഹരിയാന സീറ്റ് കോഴ: ഉത്തരമില്ലാതെ കോൺ​ഗ്രസ്; ദേശീയ തലത്തിലും ചർച്ചകൾ ആളിപ്പടരുന്നു

Wait 5 sec.

ഹരിയാന സീറ്റ് കോഴ ദേശീയ തലത്തിലും ചർച്ച ആകുന്നു. കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി മുതിർന്ന മാധ്യമപ്രവർത്തകർ രംഗത്ത്. ഉയരുന്ന ആരോപണങ്ങൾ വളരെ ഗുരുതരമാണെന്നും, ഉന്നത നേതാക്കൾക്ക് എതിരെ ഉയരുന്ന പരാതിയിൽ അന്വേഷണം വേണമെന്നും മാധ്യമപ്രവർത്തകർ. കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ഉത്തരം നൽകാത്തിടത്തോളം കാലം ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും മുതിർന്ന മാധ്യമപ്രവർത്തകർ പറയുന്നുണ്ട്.ഹരിയാനയിൽ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി രൂപ കെസി വേണ്ടുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പ്രിയങ്ക ഗാന്ധിയുടെ സ്റ്റാഫ് അംഗം ഉൾപ്പെടെ കൈക്കലാക്കിയെന്ന പരാതിയിൽ ദില്ലി പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ തലത്തിലും കോൺഗ്രസിൻ്റെ മൗനം ചർച്ച ആകുന്നത്. ആരോപണങ്ങൾ വളരെ ഗൗരവതരമെന്നും, കെസി വേണുഗോപാൽ ഉൾപ്പെടെ നേതാക്കൾക്ക് എതിരായ ആരോപണത്തിൽ അന്വേഷണം നടത്താൻ നേതൃത്വം തയ്യാറാകണമെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ രാജ് ബാബുൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോൺഗ്രസ് മറുപടി നൽകാത്ത കാലത്തോളം ചോദ്യങ്ങൾ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Also read: പാചകവാതക ക്ഷാമം അതിരൂക്ഷം; ദില്ലി അടക്കമുള്ള നഗരങ്ങളിൽനിന്ന് കൂട്ടപലായനം ചെയ്ത് കുടിയേറ്റ തൊഴിലാളികൾഅന്വേഷണം നടത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും, എന്നൽ ഉന്നത നേതാക്കൾ ആയ കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരായ ആരോപണം അന്വേഷിക്കാൻ കോൺഗ്രസിൽ ആര് തയ്യാറാകുന്ന ചോദ്യമാണ് മറ്റൊരു മാധ്യമപ്രവർത്തകൻ കൃഷ്ണ കുമാർ ദുബെ ചോദിക്കുന്നത്. കോൺഗ്രസ് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നതാണ് ഹരിയാനയിലെ തോൽവിക്ക് കാരണമെന്നും, ആരോപണങ്ങളിൽ വ്യക്തത വരുത്താൻ തയ്യാറായില്ലെങ്കിൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാകും ഫലമെന്നും ദേശീയതലത്തിൽ ചർച്ചകൾ സജീവമാണ്.The post ഹരിയാന സീറ്റ് കോഴ: ഉത്തരമില്ലാതെ കോൺ​ഗ്രസ്; ദേശീയ തലത്തിലും ചർച്ചകൾ ആളിപ്പടരുന്നു appeared first on Kairali News | Kairali News Live.