കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

Wait 5 sec.

തിരുവനന്തപുരം| കുംഭമേള വൈറല്‍ താരം കേരളത്തിലെത്തി വിവാഹിതമായ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വിവാഹ സമയം പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും യു ഐ ഡി എ ഐ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും ഇതേ ആധാര്‍ നമ്പറാണ് ജനന സര്‍ട്ടിഫിക്കറ്റിലും ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഡി ജി പിക്ക് കൈമാറി. ഈ മാസം 22ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന് മുമ്പില്‍ ഡി ജി പി ഹാജരാകണമെന്നാണ് നിര്‍ദേശം.മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. 2009 ഡിസംബര്‍ 30നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പോലീസ് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തത്. വിഷയത്തില്‍ കേരള, മധ്യപ്രദേശ് ഡി.ജി.പിമാരോട് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.