‘ക്യാമ്പസുകളിലെ ജാതിവിവേചനപരമായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഉണ്ടാവേണ്ടതുണ്ട്’; നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതാണെന്ന് ആദർശ് എം സജി

Wait 5 sec.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം കേരളീയ പൊതുസമൂഹത്തെത്തന്നെ ഞെട്ടിക്കുന്നതാണെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് ആദർശ് എം സജി. നിതിൻ രാജിനെ ചില അധ്യാപകർ ജാതീയമായി അധിക്ഷേപിച്ചെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമുള്ള കുടുംബത്തിന്റെ വെളിപ്പെടുത്തലുകളും പുറത്തുവന്ന ശബ്ദസന്ദേശങ്ങളും അതീവ ഗൗരവകരവും ഈ ആരോപണത്തെ സാധൂകരിക്കുന്നതുമാണ്. കുറ്റക്കാർക്കെതിരെ കേസെടുത്ത് കർശനമായ നിയമനടപടികൾ സ്വീകരിക്കണം. ക്യാമ്പസുകളിലെ ഇത്തരം ജാതിവിവേചനപരമായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഉണ്ടാവേണ്ടതുണ്ട് എന്നും ആദർശ് ഫേസ്ബുക്കിൽ കുറിച്ചു.ALSO READ: ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻഅതേസമയം നിതിന്റെ മരണത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി ആർ എൽ നിധിൻ രാജാണ്‌ വെള്ളിയാഴ്‌ച ആത്മഹത്യ ചെയ്‌തത്‌. കോളേജിലെ അധ്യാപകർക്ക് എതിരെ മാതാപിതാക്കൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും കേരളം പോലെ ഒരിടത്ത് ജാതിയുടെ പേരിൽ ഒരു വിദ്യാർത്ഥിക്ക് അപമാനം ഏൽക്കേണ്ടി വരുന്ന സാഹചര്യം അപലപനീയമാണെന്ന് കമ്മീഷൻ പറഞ്ഞു.പോസ്റ്റിന്റെ പൂർണരൂപംഅഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം കേരളീയ പൊതുസമൂഹത്തെത്തന്നെ ഞെട്ടിക്കുന്നതാണ്.നിതിൻ രാജിനെ ചില അധ്യാപകർ ജാതീയമായി അധിക്ഷേപിച്ചെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമുള്ള കുടുംബത്തിന്റെ വെളിപ്പെടുത്തലുകളും പുറത്തുവന്ന ശബ്ദസന്ദേശങ്ങളും അതീവ ഗൗരവകരവും ഈ ആരോപണത്തെ സാധൂകരിക്കുന്നതുമാണ്. കുറ്റക്കാർക്കെതിരെ കേസെടുത്ത് കർശനമായ നിയമനടപടികൾ സ്വീകരിക്കണം. ക്യാമ്പസുകളിലെ ഇത്തരം ജാതിവിവേചനപരമായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഉണ്ടാവേണ്ടതുണ്ട്.ആദർശ് എം. സജിThe post ‘ക്യാമ്പസുകളിലെ ജാതിവിവേചനപരമായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഉണ്ടാവേണ്ടതുണ്ട്’; നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതാണെന്ന് ആദർശ് എം സജി appeared first on Kairali News | Kairali News Live.