‘ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ, ഹിന്ദുക്കളാരും ചായ കുടിക്കരുത്’; വിവാദ പ്രസ്താവനയുമായി സാധ്വി ശ്രദ്ധ

Wait 5 sec.

വിവാദ പ്രസ്താവനയുമായി ദീദി എന്നറിയപ്പെടുന്ന മതപ്രഭാഷക സാധ്വി ശ്രദ്ധ ഗോപാൽ. ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നും ഹിന്ദുക്കൾ ചായ കുടിക്കരുതെന്നും ആണ് സാധ്വി ശ്രദ്ധ ഗോപാൽ പറഞ്ഞത്. തന്റെ അനുയായികളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ഈ വിവാദ പ്രസ്താവന. സാധ്വിയുടെ ഈ പ്രസം​ഗം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.‘പശുവിനെ കൊല്ലുന്നത് ചായ കുടിക്കുന്നവരാണ്. ചായ കുടിക്കാത്ത കാലത്ത് നമ്മുടെ പൂർവികർ ജീവിച്ചില്ലേ? ചായ കുടിക്കാതെ അവർ മരിച്ചു പോയില്ലല്ലോ. ഇന്നും പലരും ചായ കുടിക്കാറില്ല, അപ്പോൾ അവർക്ക് എന്ത് സംഭവിച്ചു? നിങ്ങൾ ചെയ്യുന്നതിന്റെ ഇരട്ടി ജോലി അവർ ചെയ്യുന്നുണ്ടാകണം. ചായ കുടിക്കാത്തത് തലവേദനയാണെങ്കിൽ, അങ്ങനെയാകട്ടെ. നമ്മുടെ തല പൊട്ടിത്തെറിച്ചാലും ഞങ്ങൾ ചായ കുടിക്കില്ല’ എന്നാണ് ഇവർ അനുയായികളോട് പറഞ്ഞത്.ALSO READ: ‘ഗംഗാ നദി സുഖപ്പെടുത്തും’; പാമ്പ് കടിയേറ്റ കുട്ടിയെ 12 മണിക്കൂർ ഗംഗാ നദിയിൽ മുക്കി വെച്ചു, ദാരുണാന്ത്യംപ്രസം​ഗത്തിന്റെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. അസംബന്ധം പ്രചരിപ്പിച്ച് സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണ് ഇവരെപ്പോലുള്ളവർ ചെയ്യുന്നത് എന്നാണ് പലരും ഇതിൽ പ്രതികരിച്ചിരിക്കുന്നത്. രാജസ്ഥാൻ സ്വ​ദേശിയാണ് സാധ്വി. ഇസ്കോൺ പ്രസ്ഥാനവുമായി ചേർന്നാണ് ഇവർ പ്രധാനമായും പ്രവർത്തിക്കുന്നത്. പശു സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. നിരവധിപേരാണ് ശ്രദ്ധയുടെ പ്രസംഗങ്ങൾ കേൾക്കാനെത്തുന്നത്.The post ‘ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ, ഹിന്ദുക്കളാരും ചായ കുടിക്കരുത്’; വിവാദ പ്രസ്താവനയുമായി സാധ്വി ശ്രദ്ധ appeared first on Kairali News | Kairali News Live.