ഐപിഎല്ലിൽ തോൽവികളിൽ നിന്നും തോൽവികളിലേക്ക് നീങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആശ്വാസവാർത്ത.പരിക്കു മൂലം വിശ്രമത്തിലായിരുന്ന ശ്രീലങ്കൻ പേസ് ബൗളർ മതീഷ പാതിരാന ഉടൻ തന്നെ ടീമിനൊപ്പം ചേരും. പരിക്ക് മൂലം വിശ്രമത്തിലായിരുന്ന സ്ലിങ് ആം ആക്ഷൻ ബൗളർക്കു ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ബോർഡിൽ നിന്ന് ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ ലഭിച്ചതോടെയാണ് ടീമിലേക്കുള്ള മടങ്ങിവരവ് സാധ്യമായത്.കാലിലെ പേശിക്ക് പരിക്കേറ്റത്തിനെ തുടർന്ന് തുടർന്ന് ടൂർണമെന്റിന്റെ ആദ്യഘട്ട മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന പതിരാന ഇപ്പോൾ ഫിറ്റ്‌നസ് പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെയാണ് താരത്തിന് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് ഐപിഎലിൽ പങ്കെടുക്കാൻ അന്തിമ അനുമതി നൽകിയത്.Also Read: സഞ്ജു സാംസൺ ഷോ! ചെപ്പോക്കിൽ ഡൽഹിയെ തകർത്ത് ചെന്നൈ‘ബേബി മലിംഗ’ എന്നറിയപ്പെടുന്ന പതിരാന, തന്റെ സ്ലിങ്ങി ആക്ഷനും വേഗതയും കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധ നേടിയ താരമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കെകെആറിന്റെ വിജയസാധ്യതകൾ വർധിപ്പിക്കുമെന്നാണു വിലയിരുത്തൽ. ലേലത്തിൽ 18 കോടി രൂപയ്ക്ക് ചെന്നൈയിൽ നിന്നും വാങ്ങിയ താരം കൊൽക്കത്ത ടീമിന്റെ ബൗളിംഗ് നിരയുടെ മൂർച്ച കൂട്ടുമെന്നാണ് വിശ്വാസം.The post ‘ബേബി മലിംഗ’ തിരിച്ചെത്തുന്നു! പതിരാനയുടെ എൻട്രി കൊൽക്കത്തയുടെ തലവര മാറ്റുമോ? appeared first on Kairali News | Kairali News Live.