അഞ്ചരക്കണ്ടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

Wait 5 sec.

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയും തിരുവനന്തപുരം ഉഴമലയ്ക്കൽ കൊങ്ങണം സ്വദേശിയുമായ ആർ എൽ നിധിൻ രാജിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ.തിരുവനന്തപുരം ജില്ല സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി. അനൂപ് എന്നിവരാണ് ആവശ്യപ്പെട്ടത്. റാഗിങ്, ജാതി അധിക്ഷേപം, മാനസിക പീഡനം എന്നിവ മൂലമാണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിൻ്റെ പരാതി ഗൗരവമുള്ളതാണ്. കോളേജ് അധികൃതർ, അധ്യാപകർ, സഹപാഠികൾ എന്നിവരുടെ പങ്ക് അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി വേണമെന്നും ഡി വൈ എഫ് ഐ ഭാരവാഹികൾ ആവശ്യപ്പെട്ടു.ALSO READ: ‘നിതിൻ രാജിന് നീതി ലഭിക്കുന്നതുവരെയുള്ള നിയമ പോരാട്ടങ്ങളിൽ സിപിഐഎം കൂടെയുണ്ടാകും’; എഎ റഹീം എം പിക‍ഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചുവെന്ന് കുടുംബം അറിയുന്നത്. നിതിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെ ആരോപണവിധേയരായ രണ്ട് പേരെ സസ്പെൻഡ് ചെയ്തിരുന്നു. ജാതിയുടെയും നിറത്തിന്റെയും പേരിൽ അധിക്ഷേപിച്ചുവെന്നും കുടുംബം പറഞ്ഞിരുന്നു. The post അഞ്ചരക്കണ്ടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.