പിക്സൽ ഫോണുകളുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗൂഗിൾ പിക്സൽ 11 ഫോൺ പ്രത്യേകതകളും സവിശേഷതകളും പുറത്ത്. ഈ വർഷം പുറത്തിറങ്ങുമെന്ന പ്രതീക്ഷിക്കുന്ന പിക്സൽ 11 മോഡൽ, പ്രോ, പ്രോ എക്സ്.എൽ, പ്രോ ഫോൾഡ് എന്നിങ്ങനെ വ്യത്യസ്ത വേരിയന്‍റുകളിൽ ലഭ്യമാണ്.ഈ വർഷം ഓഗസ്റ്റിൽ ഗൂഗിൾ പിക്സൽ 11 പുറത്തിറക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന അനൌദ്യോഗിക വിവരം. 6.3 ഇഞ്ച് എൽടിപിഒ എഎംഒഎൽഇഡി ഡിസ്പ്ലേ, ഗൂഗിൾ ടെൻസർ ജി6 പ്രോസസർ, എട്ട് ജിബി റആം, 26 ജിബി ഇന്‍റേണൽ സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ മോഡലിന്‍റെ അടിസ്ഥാന സവിശേഷതകൾ.Also Read- 9,020 എംഎഎച്ച് ബാറ്ററി, 70,000 എംവിസി കൂളിങ്ങ് സിസ്റ്റം; പുത്തൻ ഫീച്ചറുകളോടെ വിവോ ടി5 പ്രോ 5ജി നാളെയെത്തുംട്രിപ്പിൾ റിയർ ക്യാമറയാണ് പിക്സൽ 11 മോഡലിനുള്ളത്. ഒപ്റ്റിമൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറോട് കൂടിയ 48 എംപി പ്രൈമറി ക്യാമറ, 48 എം.പി ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങിയതാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം.ഓഗസ്റ്റ് 18നും 25നും ഇടയിൽ പുറത്തിറക്കുമെന്ന പ്രതീക്ഷിക്കുന്ന ഈ മോഡലിന് 84999 രൂപ മുതൽ ആയിരിക്കും ഇന്ത്യൻ വിപണിയിലെ വില.The post ആരെയും മയക്കുന്ന ഡിസൈൻ; ഗൂഗിൾ പിക്സൽ 11 ഫീച്ചറുകൾ പുറത്ത് appeared first on Kairali News | Kairali News Live.