പിതാവ് മകനെ വാനിൽ പൂട്ടിയിട്ടത് രണ്ട് വർഷം… ഉടുതുണിയില്ല, കുളിയില്ല; ചോദിച്ചവരോട് മറുപടി പൂച്ചയെന്ന്

Wait 5 sec.

ഒരു മകനോട് സ്വന്തം പിതാവിന് എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുക? ഫ്രാൻസിൽ നിന്നും വന്ന വാർത്ത കേട്ടവരൊക്കെ ആദ്യം ആലോചിച്ചത് ഇങ്ങനെയാണ് എന്നാൽ ഫ്രാൻസിൽ നടന്ന ഈ സംഭവം ജനങ്ങളെയാകെ ഞെട്ടിച്ചു. രണ്ട് വർഷം ഒരു കുട്ടിയെ പിതാവ് ന​ഗ്നനായി വാനിൽ പൂട്ടിയിടുകയായിരുന്നു. 2024 മുതലാണ് കുട്ടി വാനിൽ പൂട്ടിയിടപ്പെട്ടത്. ധരിക്കാൻ വസ്ത്രങ്ങളില്ല, പ്രാഥമിക കർമങ്ങളൊക്കെ പ്ലാസിറ്റിക് കുപ്പിയിലും കവറിലും കിടന്നുറങ്ങുന്നതും കഴിയുന്നതുമെല്ലാം ഇതിനിടയിൽ തന്നെ. കുട്ടിയുടെ കരച്ചിൽ കേട്ട് അന്വേഷിച്ചവരോട് പൂച്ചയാണെന്നാണ് ഇയാൾ നൽകിയിരുന്ന മറുപടി. ഒടുക്കം സംശയം തോന്നിയ അയൽവാസികൾ പൊലീസിൽ അറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്ത് കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു.Also read: കാബൂളിലെ ജലക്ഷാമത്തിൽ വലഞ്ഞ് ജനങ്ങള്‍; പ്രതിസന്ധിക്കിടെ പൊതുകിണറിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകള്‍ വിച്ഛേദിച്ച് താലിബാൻ സർക്കാർതൻ്റെ പങ്കാളി കുട്ടിയെ മാനസീകാരോ​ഗ്യ കേന്ദ്രത്തിലാക്കാൻ ശ്രമിച്ചത് കാരണം അവനെ സുരക്ഷിതനാക്കാൻ ഒളിപ്പച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ദീർഘ കാലം ഒരേ അവസ്ഥയിൽ തന്നെ തുടർന്നതിനാൽ കുട്ടിക്ക് നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇതിന് പുറമെ പോഷകാഹാരക്കുറവും കുട്ടിക്കുണ്ടെന്ന് ചൈൽഡി അതോറിറ്റി അധികൃതർ പറയുന്നു. കുട്ടിയെ തടങ്കലാക്കിയതിന് പിതാവിനെതിരേയും വിവരം മറച്ച് വച്ചതിന് പങ്കാളിക്കെതിരേയും പൊലീസ് കേസെടുത്തു.The post പിതാവ് മകനെ വാനിൽ പൂട്ടിയിട്ടത് രണ്ട് വർഷം… ഉടുതുണിയില്ല, കുളിയില്ല; ചോദിച്ചവരോട് മറുപടി പൂച്ചയെന്ന് appeared first on Kairali News | Kairali News Live.