കേന്ദ്രസർക്കാരിന്‍റെ ‘ആർ എസ് എസ് തപാൽ സ്റ്റാമ്പ്’ രാജ്യത്തിന്‍റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്ന നടപടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ ആർ എസ് എസ് തപാൽ സ്റ്റാമ്പ് രാജ്യത്തിന്‍റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ആർ എസ് എസ് പ്രചരണ ഉപാധിയായി കേന്ദ്ര സർക്കാരിനെ ഉപയോഗിക്കുകയാണ്. വർഗീയ താല്പര്യത്തിന് വേണ്ടി ഇന്ത്യൻ ഖജനാവിലെ പണം ഉപയോഗിക്കുന്നതായും അദ്ദേഹം വിമർശിച്ചു. തികച്ചും തെറ്റായ സമീപനമാണ് നൂറാം വാർഷികത്തിന്‍റെ ഭാഗമായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാത്തവരാണ് ആർ എസ് എസ്. വർഗീയതയെ എതിർത്തല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും മതനിരപേക്ഷത ഇന്ത്യയിൽ നിലനിൽക്കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ALSO READ; തമിഴ്‌നാട് കരൂര്‍ സന്ദര്‍ശിച്ച് എം.എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘംജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ ഉള്ളവയെ പ്രതിരോധിക്കുക എന്നത് വലിയ കാര്യമാണ്. സംഘപരിവാറിനെ പോലെ തന്നെ ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്ര വാദത്തിന്‍റെ വക്താക്കളാണ്. രണ്ട് വർഗീയ ശക്തികളെയും എതിർത്താലെ ഭരണഘടന സംരക്ഷിക്കാൻ കഴിയുകയുള്ളൂ. ലീഗും കോൺഗ്രസും ജമാഅത്തെയുമായി തുറന്ന സഖ്യത്തിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് അവർ മതരാഷ്ട്ര വാദം ഉപേക്ഷിച്ചു എന്നാണ്. ലീഗും കോൺഗ്രസ്സും യുഡിഎഫും അവർക്ക് ക്ലീൻ ചീറ്റ് നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞുആവശ്യപ്പെട്ട സഹായം നൽകാതെ മുണ്ടക്കൈ ദുരന്ത ബാധിതരെ അപമാനിക്കുകയാണ് കേന്ദ്രമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. 2162 കോടി ആണ് ധനസഹായം ആവശ്യപ്പെട്ടിട്ട് നൽകിയത് വെറും 260 കോടി രൂപയാണ്. കേരളത്തോടും ജനങ്ങളോടുമുള്ള കേന്ദ്ര സർക്കാരിന്‍റെ വിവേചനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post കേന്ദ്രസർക്കാരിന്‍റെ ‘ആർ എസ് എസ് തപാൽ സ്റ്റാമ്പ്’ രാജ്യത്തിന്‍റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്ന നടപടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.